തലയോലപറമ്പ്: കല്യാണ ശേഷം വീട്ടിൽ വിരുന്നെത്തിയ നവവധു കാമുകനുമായി ഒളിച്ചോടി. കടുത്തുരുത്തി സ്വദേശിനിയായ യുവതിയാണ് തലയോലപ്പറമ്പിലുള്ള കാമുകനുമായി മുങ്ങിയത്.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കടുത്തുരുത്തി മാന്നാർ സ്വദേശിനിയായ യുവതിയാണ് തലയോലപ്പറമ്പ് വെട്ടിക്കാട്ട്മുക്ക് സ്വദേശിയായ കാമുകനുമായി കടന്നു കളഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഞ്ച് ദിവസം മുമ്പാണ് കല്ലറ സ്വദേശിയായ യുവാവുമായി യുവതിയുടെ വിവാഹം നടന്നത്. അതിന് ശേഷം ഇന്നലെ സ്വന്തം വീട്ടിൽ വിരുന്നെത്തിയതായിരുന്നു യുവതി. വർഷങ്ങളായി യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവ് മറ്റൊരു സമുദായത്തിൽപ്പെട്ട ആളായിരുന്നതിനാൽ വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. തുടർന്ന് യുവതിയുടെ സമ്മതത്തോടെയാണ് വീട്ടുകാർ മറ്റൊരു വിവാഹം നിശ്ചയിച്ചതും നടത്തിയതും.
ഇതിനിടെയാണ് വെള്ളിയാഴ്ച രാത്രി മുതൽ യുവതിയെ കാണാതായത്. തുടർന്ന് ബന്ധുക്കള്‍ കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടർന്ന്
പോലീസ് നടത്തിയ അന്വേഷണത്തിൽ ഇരുവരും നാഗർകോവിൽ ഉള്ളതായി കണ്ടെത്തുകയായിരുന്നു.