കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 31 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ആഗസ്റ്റ് 31 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ടിക്കൽ സെക്ഷന്റെ പരിധിയിലുളള പൊങ്ങന്താനം, വെള്ളൂക്കുന്ന്, തൊമ്മിപ്പീടിക എന്നീ ഭാഗങ്ങളിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ വൈദ്യുതി മുടങ്ങും. കോട്ടയം  ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  ഗുരു മന്ദിരം,കണ്ണാന്തറ, ഗാന്ധിനഗർ ജംഗ്ഷൻ,ഓൾഡ് എംസിറോഡ്, സ്നേഹവാണിഎന്നീ ട്രാൻസ്‌ഫോർമറുകളുടെ കീഴിൽ രാവിലെ 9 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.  കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഹരി കണ്ടമംഗലം –1 & 2 ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ  വെയിൽകാണാപാറ, എട്ടുപങ്ക്  പ്രദേശങ്ങളിൽ  രാവിലെ 10am മുതൽ 3pm വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുളള വെണ്ണിമല ടെംപിൾ, വെണ്ണിമല,കന്നുകുഴി എന്നീ ഭാഗങ്ങളിൽ  രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന പാലൂർ പടി ,നാഗപുരം, ആശ്രമം ,മന്ദിരം ജംഗ്ഷൻ, മന്ദിരം ആശുപത്രി ചെമ്മര പള്ളി എന്നീ ഭാഗങ്ങളിൽ  രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.

Advertisements

Hot Topics

Related Articles