കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ ഡിസംബർ 23 തിങ്കളാഴ്ച വൈദ്യുതി മുടങ്ങും. തലയാഴം സെക്ഷൻ പരിധിയിൽ വരുന്ന താമരവേലി,തോട്ടപ്പള്ളി, വല്യാറ, കൊതവറ സൗത്ത് എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. പള്ളം സെക്ഷൻ പരിധിയിൽ വരുന്ന ചാന്നാനിക്കാട് ടവർ, പാറശ്ശേരിപീടിക, എന്നി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും. കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അരീപറമ്പ്, തെങ്ങണാംകുന്ന് ,വള്ളികാട് പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും. മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കാവും പടി ട്രാൻസ്ഫോമറിൽ രാവിലെ 9.30 മുതൽ 1 മണി വരെ വൈദ്യുതി മുടങ്ങും. വാകത്താനം ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള വെട്ടിക്കലുങ്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.