കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുണ്ടാ ആക്രമണം ; കാപ്പാ കേസ് പ്രതിയെ കാണാനെത്തിയ ഗുണ്ടകളുടെ അഴിഞ്ഞാട്ടം : കാപ്പാ പ്രതിയെ ആശുപത്രിയിൽ നിന്ന് മാറ്റും 

കോട്ടയം : മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കാപ്പാ കേസ് പ്രതിയെ കാണാനെത്തിയ ഗുണ്ടാ സംഘത്തിൻ്റെ അഴിഞ്ഞാട്ടം. ആലപ്പുഴ ജില്ലാ പൊലീസ് കാപ്പ ചുമത്തി നാടു കടത്തിയ പ്രതിയായ രാഹുലിനെ കാണാൻ എത്തിയ ഗുണ്ടകളാണ് അക്രമം നടത്തിയത്. അപകടത്തിൽ പരിക്കേറ്റ രാഹുൽ നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കഴിഞ്ഞദിവസം രാഹുലിനെ കാണാൻ എത്തിയ ഗുണ്ടകളുടെ കയ്യിൽ നിന്നും പോലീസ് സംഘം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇതിനുശേഷമാണ് ഇന്ന് രാവിലെ 11 മണിയോടുകൂടി അക്രമി സംഘം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. തുടർന്ന് ഇവർ അക്രമ ഭീഷണി മുഴക്കുകയായിരുന്നു. തുടർന്ന് , പൊലീസ് എത്തി അക്രമികളെ പുറത്താക്കുകയായിരുന്നു. രാഹുലിനെ കാണാൻ എത്തിയ ഗുണ്ടകൾ നിരന്തരം അക്രമം നടത്തുന്ന സാഹചര്യത്തിൽ ഇയാളെ ആശുപത്രിയിൽ നിന്ന് പുറത്താക്കാൻ ആലോചിക്കുകയാണ് ആശുപത്രി അധികൃതർ.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.