വൈക്കം മൂത്തേടത്തുകാവ് പയറാട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവം ഭക്തിനിർഭരമായി 

മൂത്തേടത്തുകാവ് : പയറാട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ അഷ്ടമി മഹോത്സവം ഭക്തിനിർഭരമായി. ഇന്നലെ പുലർച്ചെ നടന്ന അഷ്ടമിരോഹിണിദർശനത്തിലും ദർശന പ്രാധാന്യമുള്ള മധ്യാഹ്ന പൂജയിലും ഭക്തരുടെ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.ക്ഷേത്രാങ്കണത്തിൽ അമ്പാടിയെ അനുസ്മരിപ്പിച്ചു നടത്തിയഉറിയടിയിൽ നിരവധി ഉണ്ണികണ്ണൻമാരും ഗോപികമാരും പാൽക്കുടമുടച്ചു. തുടർന്നു നടന്ന ജന്മാഷ്ടമി സദ്യയിൽ നൂറു കണക്കിന് ഭക്തർ പങ്കെടുത്തു. അഷ്ടമിരോഹിണി മഹോത്സവത്തിന് നിറംപകരാൻ കോൽക്കളി, പാൽക്കാവടി, കോയമ്പത്തൂർ കോവൈ ഗോപാലകൃഷ്ണൻ അവതരിപ്പിക്കുന്ന ദശാവതാരം നൃത്താവിഷ്കാരം. ജന്മാഷ്ടമി പൂജ എന്നിവയും നടന്നു. ഉത്സവ പരിപാടികൾക്ക് ക്ഷേത്ര മുഖ്യകാര്യദർശി എ.ജി. വാസുദേവൻ നമ്പൂതിരി നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles