കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 11 ബുധനാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം : ജില്ലയിൽ ഈ സ്ഥലങ്ങളിൽ സെപ്റ്റംബർ 11 ബുധനാഴ്ച വൈദ്യുതി മുടങ്ങും.  വാകത്താനം ഇലകട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പാണ്ടൻ ചിറ, പിച്ചനാട്ടുകളം എന്നീ ട്രാൻസ് ഫോർമറുകളിൽ രാവിലെ  9 മണി മുതൽ വൈകുന്നേരം ആറുമണി വരെ വൈദ്യുതി മുടങ്ങും. 

Advertisements

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന സോളമൻ പോർട്ടിക്കോ ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചങ്ങനാശ്ശേരി ഇലക്‌ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കുന്നക്കാട് , ബാലികാഭവൻ, കോച്ചേരി, ചെറുകരക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 2 മണി വരെയും പട്ടത്തിമുക്ക്, ഹൗസിങ് ബോർഡ്, ഉദയഗിരി, ഉദയഗിരി ഹോസ്പിറ്റൽ,  എച്ച്  ടി അലങ്കാർ, ടൗൺ ഗേറ്റ്, സുരേഷ് നഴ്സിങ് ഹോം, മുനിസിപ്പാലിറ്റി, എൻ എസ് എസ് കോളേജ്, പെരുന്ന ഈസ്റ്റ്, മലേക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5മണി വരെയും വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന നാൽപതിൻകവല ട്രാൻസ്‌ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി  മുടങ്ങും.  പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എള്ള് കാല, എള്ള് കാല എസ്എൻഡിപി, എസ് ബി ടി, കൊച്ചക്കാല, തലപ്പാടി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ മുടങ്ങും. 

പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  മുണ്ടുപാലം, നെല്ലിത്താനം കോളനി  എന്നീ ഭാഗങ്ങളിൽ രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.  കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുതലപ്ര ,  കാഞ്ഞിരം ജെട്ടി, കൊച്ചു പാലം എന്നീ ട്രാൻസ്ഫോർമറുകളിൽ   രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. 

Hot Topics

Related Articles