കോട്ടയം: കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റായി എൻ.മീന (കോഴിക്കോട്), ജനറൽ സെക്രട്ടറിയായി ബിഗേഷ് ഉണ്ണിയാൻ (കണ്ണൂർ) എന്നിവരെ സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. കെ.ധനേഷ് കുമാർ (കോഴിക്കോട്) ആണ് അസി.ജനറൽ സെക്രട്ടറി. വി.പി ശ്രീരാമൻ (കോട്ടയം), സി.ദീപകുമാർ (എറണാകുളം), വി.ലക്ഷ്മി (മലപ്പുറം) എന്നിവർ വൈസ് പ്രസിഡന്റുമാരും, എൻ.കെ ബാബു (കോഴിക്കോട്), എസ്.തൗഫീക്ക് (തിരുവനന്തപുരം), സി.പി ഭാനുപ്രകാശ് (കണ്ണൂർ), എബിൻ എം.ചെറിയാൻ (കോട്ടയം) എന്നിവർ ജോയിന്റ് സെക്രട്ടറിമാരുമാണ്. കെ.എം മനോജ് (പാലക്കാട്) ആണ് ട്രഷറർ.
കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് ഓഫിസേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റായി ടി.ജി അനൂപിനെയും (ഇടുക്കി), ജനറൽ സെക്രട്ടറിയായി പി.രാജേഷിനെയും (കണ്ണൂർ) സമ്മേളനം തിരഞ്ഞെടുത്തു. ജി.പ്രശാന്ത് (തിരുവനന്തപുരം) ആണ് അസി.ജനറൽ സെക്രട്ടറി. പി.ടി ജോഷിത് (കോഴിക്കോട്), പി.എസ് ശ്രീജിത്ത് (പാലക്കാട്), രമ്യാ രാജ് (കോട്ടയം), എസ്.സുധീഷ് കുമാർ (കൊല്ലം) എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. വിനീത വിനോദ് (തിരുവനന്തപുരം), മിധുൻ ലാൽ പി.(കോഴിക്കോട്), സി.ബൈജു (തിരുവനന്തപുരം), കെ.വിനീത് (മലപ്പുറം) എന്നിവാണ് ജോയിൻ് സെക്രട്ടറിമാർ. വിനയ് വിലാസാണ് (തിരുവനന്തപുരം) ട്രഷറർ. കോ ഓർഡിനേഷൻ കമ്മിറ്റി കൺവീനറായി സി.മിഥുൻ (മലപ്പുറം) തിരഞ്ഞെടുത്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭരണവർഗ നയങ്ങൾ തിരുത്താൻ യോജിച്ച പ്രക്ഷോഭം ആവശ്യം; കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ
കോട്ടയം: ബാങ്കിംങ് മേഖലയെയും സമൂഹത്തെയും തകർക്കുന്ന ഭരണ വർഗ നയങ്ങൾക്കെതിരായി യോജിച്ച പ്രക്ഷോഭം ആവശ്യമാണെന്നു പ്രഖ്യാപിച്ച് കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് യൂണിയൻ / ഓഫിസേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനം സമാപിച്ചു. രാവിലെ നടന്ന പ്രതിനിധി സമ്മേളനത്തിൽ എ.ഐആർആർബിഇഎ ദേശീയ പ്രസിഡന്റ് സി.രാജീവൻ, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് സി.ടി നന്ദകുമാർ, ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സനിൽ ബാബു എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ച റിപ്പോർട്ടുകളെപ്പറ്റി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ബിഗേഷ് ഉണ്ണിയാൻ മറുപടി പറഞ്ഞു.
ഗ്രാമീൺ ബാങ്ക് സ്വകാര്യ വത്കരണ നീക്കം ഉപേക്ഷിക്കുക, എൻ.ആർ.ബി.ഐ രൂപീകരിക്കുക, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, ദിവസവേതനക്കാരെ സ്ഥിരപ്പെടുത്തുക, ഭരണഘടനാ സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും ദുർവിനിയോഗം ചെയ്ത് ജനാധിപത്യം അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, ലേബർകോഡുകൾ പിൻവലിക്കുക, ന്യൂ പെൻഷൻ സ്കീം ഉപേക്ഷിക്കുക, പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക, കോർപ്പറേറ്റ് കിട്ടാക്കടം തിരിച്ച് പിടിക്കുക, പൊതുമുതൽ സ്വകാര്യ വത്കരിക്കുന്ന നീക്കം ഉപേക്ഷിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അവതരിപ്പിച്ചു.