കോട്ടയം: കളത്തിപ്പടിയിൽ വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസിൽ കൺസഷൻ നൽകുന്നില്ലെന്നു പരാതി. കൺസഷൻ ആവശ്യപ്പെടുന്ന വിദ്യാർത്ഥികളോട് കണ്ടക്ടർ മോശമായി പെരുമാറുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്. കോട്ടയം പാമ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന ടിഎംഎസ് ബസിലെ ജീവനക്കാർക്ക് എതിരെയാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. രാവിലെയും വൈകിട്ടും കുട്ടികൾ കൺസഷനാവശ്യപ്പെട്ട് സ്വകാര്യ ബസിൽ കയറുമ്പോഴാണ് മോശമായി പെരുമാറ്റം അടക്കം നേരിടേണ്ടി വരുന്നതെന്നാണ് പരാതി ഉയരുന്നത്.
കോട്ടയം കെകെ റോഡിൽ കളത്തിപ്പടിയിലാണ് ഇത്തരത്തിൽ സ്വകാര്യ ബസിലെ ജീവനക്കാർ സ്കൂൾ വിദ്യാർത്ഥികളോട് മോശമായ പെരുമാറുന്നതായി പരാതി ഉയർന്നിരിക്കുന്നത്. വിദ്യാർത്ഥികൾ കൺസഷൻ കാർഡും, തിരിച്ചറിയൽ കാർഡും യൂണിഫോമും ധരിച്ച് ബസിൽ കയറിയാൽ പോലും മോശമായി പെരുമാറുന്നതായും പരാതി ഉയർന്നിട്ടുണ്ട്. പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ഇനിയും യൂണിഫോം ലഭിച്ചിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതുകൊണ്ടു തന്നെ പല കുട്ടികളും യൂണിഫോം ധരിക്കാതെ കളർ ഡ്രസ് ധരിച്ചാണ് ബസിൽ കയറുന്നത്. ഇത്തരത്തിൽ കയറുന്ന കുട്ടികൾക്ക് നേരെ മോശമായ പെരുമാറ്റം ഉണ്ടാകുന്നതായാണ് പരാതി. വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്നതിനൊപ്പം ഫുൾ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യണമെന്ന് ആക്രോശിക്കുകയും ചെയ്യുന്നതും പതിവാണ് എന്നും പരാതി ഉയർന്നിട്ടുണ്ട്. കളത്തിപ്പടിയിൽ നിന്നും കയറുന്ന വിദ്യാർത്ഥികളാണ് ഇപ്പോൾ ഈ പരാതി ഉയർത്തിയരിക്കുന്നത്. മറ്റുള്ള സ്ഥലങ്ങളിലുള്ള വിദ്യാർത്ഥികൾക്കും ഇത്തരത്തിൽ മോശമായ പെരുമാറ്റം ഉണ്ടായിട്ടുണ്ട് എന്നും സംശയമുണ്ട്.