കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ മെയ് 25 വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.
കടുത്തുരുത്തി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 7 മുതൽ ഉച്ചക്ക് 3 വരെ വൈദ്യുതി മുടങ്ങും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നീണ്ടൂർ സെക്ഷൻ പരിധിയിൽവരുന്ന കളത്തോട്, പറവൻത്തുരുത്തി, ചൂർക്കുഴി, വെൽഫെയർ, എസ്ബിടി, കളമ്പുകാട് ഭാഗങ്ങളിൽ 11 കെവി ലൈനിൽ വർക്ക് നടക്കുന്നതിനാൽ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കണ്ണന്ത്രപ്പടി, ചെമ്പ്ചിറ, ചെമ്പുചിറ പൊക്കം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.
പള്ളം സെക്ഷൻ പരിധിയിൽ വരുന്ന, മിനി ഇൻഡസ്ട്രി, എസ്ആർ റബ്ബഴ്സ്, ഗ്രാൻഡ് മെറ്റൽ, കുരുമുളക് കമ്പനി, കെഎസ്ഇബി ക്വാർട്ടേഴ്സ്, സ്പീച്ചിലി കോളേജ്, എന്നി ഭാഗങ്ങളിൽ 9 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും
രാമപുരം – ഇലട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 08: 30 മുതൽ 5:30 വരെ വെള്ളിലപ്പള്ളി കോളനി, ഗാന്ധിപുരം എന്നി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും.
മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വടവാതൂർ, എംആർഎഫ്, ഇ എസ് ഐ, ബണ്ട് റോഡ്, മിൽമ, മാധവൻ പടി, സെവൻത് ഡേ എന്നീ പ്രദേശങ്ങളിൽ രാവിലെ 8.30 മണി മുതൽ വൈകുന്നേര० 5 മണി വരെ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഷാജി, വോഡഫോൺ, പൊൻകുന്നത്തുകാവ്, മുട്ടം, മoത്തിക്കാവ്, പൂങ്കുടി, കളപ്പുര കടവ്, പോർട്ട്,
ടിസിഎൽ ക്വോർട്ടേഴ്സ് ,തോ പ്പിൽ കുളം എന്നീ ട്രാൻസ്ഫോറുകളിൽ രാവിലെ 09:00 മുതൽ 05.00 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശ്ശേരി ഇല: സെക്ഷന്റെ പരിധിയിൽ വരുന്ന ബാലികാ ഭവൻ, ചെറുകരക്കുന്ന്, കോച്ചേരി, വേഴക്കാട് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എച്ച്ടി ടച്ചിങ് വർക്ക് ഉള്ളതിനാൽ കടുവാമൂഴി മുതൽ സെൻട്രൽ ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ 8.30 മുതൽ 5വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.
അയ്മനം ഇല ക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുത്തനമ്പലം, കരിപ്പൂത്തട്ട്, കൈതപ്പാടം, 130 പാടം, സൂര്യ കവല, പിണം ചിറക്കുഴി, മണിയാപറമ്പ്, ആര്യാട്ടൂഴം എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിൽ ഉള്ള നടുവത്ത് പടി ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.