കോട്ടയം : സ്വദേശിയായ മെഡിക്കൽ വിദ്യാർഥി മണിപ്പാലിൽ വാഹനാപകടത്തിൽ മരിച്ചു. കർണാടകയിലെ മണിപ്പാൽ കസ്തൂർബ മെഡിക്കൽകോളജിലെ എം.എസ്. വിദ്യാർഥി കോട്ടയം ആർപ്പൂക്കര ഏറത്ത് അദ്വൈതം വീട്ടിൽ ഡോ. എ. ആർ. സൂര്യ നാരായണനാണ് മരിച്ചത്.
26 വയസായിരുന്നു. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് അപകടമുണ്ടായത്. മണിപ്പാൽ മെഡിക്കൽ കോളേജ് റോഡിൽ വച്ച് സൂര്യ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബാങ്ക് ഓഫ് മഹാരാഷട്രയുടെ മാനേജിങ് ഡയറക്ടറും, സി. ഇ. ഒ. യുമായ എ.എസ്. രാജീവിൻ്റെയും, ബാങ്ക് ഓഫ് ബറോഡ ജനറൽ മാനേജർ & സോണൽ മാനേജർ – (പൂനെ) ടി.എം മിനിയുടെയും മകനാണ്. സഹോദരൻ: എ.ആർ.സുദർശനൻ ( എം. ബി. ബി. എസ്. വിദ്യാർഥി,
കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്). സൂര്യയുടെ സംസ്ക്കാരം ജൂലായ് രണ്ട് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് ആർപ്പൂക്കരയിലെ വീട്ടുവളപ്പിൽ നടക്കും.