പത്തനംതിട്ട കോട്ടാങ്ങല്‍ പഞ്ചായത്തില്‍ അവിശ്വാസ പ്രമേയം നടന്നില്ല; അവിശ്വാസത്തിന് നോട്ടീസ് നല്‍കിയ ബി.ജെ.പി അംഗം പോലും പങ്കെടുത്തില്ല

മല്ലപ്പള്ളി : കോട്ടാങ്ങല്‍ പഞ്ചായത്തില്‍ പ്രസിഡന്റ് ബിനു ജോസഫിനെതിരെ ബിജെപി അംഗങ്ങള്‍ നല്‍കിയ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാന്‍ കഴിയാതെ പിരിഞ്ഞു. ചൊവ്വാഴ്ച രാവിലെ 11 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു ചര്‍ച്ച. അവിശ്വാസത്തിന് നോട്ടീസ് നല്‍കിയ ബി.ജെ.പി അംഗം ദീപ്തി ദാമോദരന്‍ പോലും അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് എത്തിയില്ല.മല്ലപ്പള്ളി ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസ് ലക്ഷ്മി ദാസായിരുന്നു വരണാധികാരി.

Advertisements

എല്‍.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങളും എസ്.ഡി.പി.ഐ അംഗവും ഹാജരായില്ല. ബി ജെ പി യിലെ നാല് അംഗങ്ങള്‍ മാത്രമാണ് ചര്‍ച്ചക്ക് ഹാജരായത്. കോറം തികയാത്തതിനാല്‍ ചര്‍ച്ചക്ക് എടുക്കാതെ പിരിയുകയായിരുന്നു. കഴിഞ്ഞ 13നാണ് ബി.ജെ.പിയിലെ അഞ്ച് അംഗങ്ങള്‍ ഒപ്പിട്ട് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ അവിശ്വാസത്തിന് വരണാധികാരി മുന്‍പാകെ നോട്ടീസ് നല്‍കിയത്.
സി പി.എമ്മിലെ ബിനു ജോസഫും, ജമീലബീവിയുമാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും. 13 അംഗ പഞ്ചായത്തില്‍ ഒരു കക്ഷിക്കും വ്യക്തമായ
ഭൂരിപക്ഷമില്ലാത്തതിനാല്‍ രണ്ടു തവണ നടന്ന പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും എല്‍.ഡി.എഫ് വിജയിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ എസ്.ഡി.പി.ഐ അംഗത്തിന്റെ പിന്തുണയോടെ വിജയിച്ചതിനാല്‍
രാജിവെക്കുകയായിരുന്നു. മൂന്നാം തവണയും ഈ അവസ്ഥ തുടര്‍ന്നെങ്കിലും രാജി വെക്കാതെ ഭരണം ഏറ്റെടുക്കുകയായിരുന്നു. വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ച ബുധനാഴ്ച രാവിലെ 11 ന് നടക്കും. എല്‍.ഡി.എഫ്. അഞ്ച്, ബി. ജെ .പി അഞ്ച്, കോണ്‍ഗ്രസ് രണ്ട്, എസ്.ഡി.പി.ഐ ഒന്ന് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില

Hot Topics

Related Articles