ഗുരുതര വീഴ്ചകള്‍ വരുത്തിയ പഞ്ചായത്ത് സെക്രട്ടറിയെ സംരക്ഷിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടില്‍ പ്രതിഷേധം; കോട്ടാങ്ങല്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിപക്ഷം ബഹിഷ്‌കരിച്ചു

മല്ലപ്പള്ളി: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ചകള്‍ വരുത്തിയ പഞ്ചായത്ത് സെക്രട്ടറിയെ സംരക്ഷിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ജനറല്‍ ബോഡി ബഹിഷ്‌കരിച്ചു. സെക്രട്ടറിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണന്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സെക്രട്ടറിയെ മാറ്റാന്‍ ധാരണയായിരുന്നു, തീരുമാനപ്രകാരം എം.എല്‍.എ തന്നെ നേരിട്ട് ഡി.ഡി.പിയെ വിളിച്ച് സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദ്ദേശവും നല്കിയിരുന്നു.

Advertisements

എന്നാല്‍ എംഎല്‍എയുടെ നിര്‍ദ്ദേശം നടപ്പിലാക്കാന്‍ കാലതാമസം എടുത്തപ്പോള്‍ വിഷയം പഞ്ചായത്ത് ജനറല്‍ കമ്മിറ്റി അജണ്ടയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലം പഞ്ചായത്ത് പ്രസിഡന്റ് വിസമ്മതിച്ചു. ഗുരുതരമായ കൃത്യവിലോപം നടത്തിയ പഞ്ചായത്ത് സെക്രട്ടറിയെ സംരക്ഷിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചത്. മറ്റു ജീവനക്കാരോടും പൊതുജനങ്ങളോടും ജനപ്രതിനിധികളോടും ഉള്ള സെക്രട്ടറിയുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് ബുധനാഴ്ച 11 മണിക്ക് കോട്ടാങ്ങള്‍ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തുവാലും ബിജെപി കോട്ടാങ്ങള്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.