കോട്ടയം നാഗമ്പടത്ത് എം.സി റോഡിലുണ്ടായ അപകടത്തിൽ മരിച്ച യുവാവിന്റെ സംസ്‌കാരം വെള്ളിയാഴ്ച; പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു മൃതദേഹം വിട്ടു നൽകും; മരിച്ചത് മണിമല സ്വദേശി

കോട്ടയം: എം.സി റോഡിൽ നാഗമ്പടത്ത് ബുള്ളറ്റും ലോറിയും തമ്മിൽ കൂട്ടിയിടിച്ച് മരിച്ച യുവാവിന്റെ സംസ്‌കാരം ഫെബ്രുവരി 12 വെള്ളിയാഴ്ച നടക്കും. ചങ്ങനാശേരി തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് പള്ളിയിലാണ് ഇദ്ദേഹത്തിന്റെ സംസ്‌കാരം നടക്കുക. കോട്ടയം മണിമല കടപ്ലാക്കുഴി കുളത്തൂർപ്രയാറിൽ മണിമലപേക്കാവിൽ വീട്ടിൽ റോസ്ബിൻ മാത്യു (അലക്‌സ് – 33) ആണ് നാഗമ്പടത്ത് ലോറിയും ബുള്ളറ്റും തമ്മിൽ കൂട്ടിയിടിച്ച് മരിച്ചത്.

Advertisements

വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കുമാരനല്ലൂരിൽ ലൂമിനസ് ഇൻവെർട്ടർ സ്ഥാപനം നടത്തുകയായിരുന്നു യുവാവ്. ഇവിടേയ്ക്കു പോകുന്നതിനിടെ ബുള്ളറ്റിൽ എതിർ ദിശയിൽ നിന്നും എത്തിയ വാഹനം ഇടിച്ചാണ് മരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അച്ഛൻ എം.സി മാത്യു (രാജു) , അമ്മ മേരിക്കുട്ടി മാത്യു, സഹോദരി രേഷ്മ മാത്യു (നഴ്‌സ് , യുകെ) , ഭാര്യ – രമ്യ ഏക മകൻ ആരോൺ (അമ്പാടി). റോസ്ബിന്റെ കൊവിഡ് പരിശോധനാ ഫലം അടക്കം പുറത്തു വന്ന ശേഷം വെള്ളിയാഴ്ച രാവിലെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. സംസ്‌കാര സമയം ഇതിനു ശേഷം മാത്രമേ തീരുമാനിക്കൂ.

Hot Topics

Related Articles