കോട്ടയം റെയിൽവേ സ്റ്റേഷനിലെ റെയിൽവേ പൊലീസുകാർ നേരിട്ടിറങ്ങി: യാത്രക്കാർക്ക് സുരക്ഷിത യാത്രയൊരുക്കാൻ ബോധവത്കരണ സന്ദേശവുമായി: കോട്ടയം റെയിൽവേ സ്റ്റേഷനിൽ ലഘുലേഖ വിതരണം ചെയ്ത് റെയിൽവേ പൊലീസ് 

കോട്ടയം: കോട്ടയം റെയിൽവേ പോലീസ്, റെയിൽ മൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ട്രെയിൻ യാത്രക്കാർക്കുള്ള സുരക്ഷാനിർദേശങ്ങളും ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും നൽകുന്നതിനായുള്ള ശുഭയാത്ര പദ്ധതിയുടെ ഭാഗമായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ ലഘു ലേഖകൾ വിതരണം ചെയ്തു. കോട്ടയം റെയിൽവേ സ്റ്റേഷനിൽ വിവിധ ട്രെയിനുകളിൽ എത്തിയ യാത്രക്കാർക്കാണ് ലഘുലേഖകൾ വിതരണം ചെയ്തത്. 

Advertisements

ശുഭയാത്ര സുരക്ഷിത യാത്ര എന്ന പേരിൽ കേരള റെയിൽവേ പോലീസ് എറണാകുളം സബ് ഡിവിഷന്റെ കീഴിൽ നടത്തുന്ന പരിപാടിയുടെ ഭാഗമായാണ് ലഘുലേഖകൾ വിതരണം ചെയ്തത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റെയിൽവേ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ റെജി പി ജോസഫ് , എസ് ഐ സുരേഷ് കുമാർ , കോട്ടയം റെയിൽവേ ബീറ്റ് ഓഫീസർ എസ്ഐ കെ. ഉദയൻ , സീനിയർ സിവിൽ പോലീസ് ഓഫീസർ ശിവജി , സിവിൽ പോലീസ് ഓഫീസർമാരായ  സച്ചു , സനു സോമൻ എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.