സൗത്ത് പാമ്പാടി:ചൂളം വിളിച്ച്പാഞ്ഞെത്തുന്ന ട്രെയിനുകൾ ടിവിയിലൂടെ മാത്രം കണ്ടിട്ടുള്ള കുട്ടികൾക്ക് നേരിട്ടുള്ള അനുഭവം ഒരത്ഭുതമായി . സതേൺ റെയിൽവേയുടെ സഹകരണത്തോടെ സൗത്ത് പാമ്പാടി സെൻ്റ് തോമസ് ഹൈസ്കൂൾ സംഘടിപ്പിച്ച കുട്ടികൾക്കൊരു കുട്ടി യാത്ര എന്ന പദ്ധതി പ്രകാരം കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ കുട്ടികളെ ഡെപ്യൂട്ടി സ്റ്റേഷൻ മാനേജർ മഹേഷ് ആർ സ്റ്റേഷൻ മാസ്റ്റർ അനൂപ് എന്നിവർ ചേർന്ന് സ്വീകരിച്ചു സിഗ്നൽ സംവിധാനത്തെ കുറിച്ചും ഇലക്ട്രിക് സംവിധാനത്തെ കുറിച്ചും മറ്റു സാങ്കേതിക വശങ്ങളെ കുറിച്ചും ഇരുവരും വിശദീകരിച്ചു. ഈ സമയം സ്റ്റേഷനിൽ എത്തിയ പരശുരാം എക്സ്പ്രസ് ,ശബരി , ഗുരുവായൂർ മധുര എക്സ്പ്രസ് വരുന്നതും പോകുന്നതും കുട്ടികൾ കൗതുകത്തോടെ നോക്കി കണ്ടു ആദ്യമായി ട്രെയിൻ കാണുകയും കയറുകയും യാത്ര ചെയ്യുന്നതിന്റെയും ആവേശത്തിലായിരുന്നു കുട്ടികൾ അല്പം പേടിയോടെയാണെങ്കിലും ആദ്യമായി എസ്കലേറ്ററിൽ കയറിയതും കുഞ്ഞു മനസ്സുകളിൽ കൂടുതൽ സന്തോഷം ജനിപ്പിച്ചു എറണാകുളം കായംകുളം മെമുഎക്സ്പ്രസ് അൽപസമയത്തിനുള്ളിൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിച്ചേരുന്നതാണ് എന്ന് അനൗൺസ്മെൻറ് കേട്ട് കുട്ടികൾ ആർപ്പുവിളിച്ചു കുട്ടികളെ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ സുരക്ഷിതമായി ഇറക്കണം എന്ന നിർദ്ദേശം റെയിൽവേ ഗാർഡിനു നൽകിയ റെയിൽവേ ജീവനക്കാരുടെ ഹൃദ്യമായ ഇടപെടലുകളാണ് നടത്തിയത് ചങ്ങനാശ്ശേരി സ്റ്റേഷനിൽ ഇറങ്ങിയ കുട്ടിസംഘം ചരിത്രപ്രസിദ്ധമായ ചന്തയും അഞ്ചു വിളക്കും മുൻസിപ്പൽ പാർക്കും സന്ദർശിച്ചാണ് മടങ്ങിയത് സ്കൂൾ ഹെഡ്മിസ്ട്രസ് എ ജയശ്രീയും സാജു കെ ഐസക് ജേക്കബ് യുപി വിഭാഗം അധ്യാപകരും ആണ് യാത്രയ്ക്ക് നേതൃത്വം നൽകിയത് ആദ്യ ട്രെയിൻ യാത്ര നൽകിയ ഉത്തേജനത്തിൽ കൊച്ചി മെട്രോയിലും വന്ദേ ഭാരതത്തിലും യാത്ര ചെയ്യണം എന്ന് ആഗ്രഹം പങ്കുവെച്ചുകൊണ്ട് ഉച്ചയ്ക്ക് 1 30ന് സംഘം സ്കൂളിൽ തിരിച്ചെത്തി.