കോട്ടയം കുറവിലങ്ങാട്  തൈറോയിഡ് രോഗ നിർണ്ണയ ക്യാമ്പ്

കുറവിലങ്ങാട് : കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിൻ്റെ സ്വാസ്ഥ്യം 2023 ൻ്റെ ഭാഗമായി സൗജന്യ തൈറോയിഡ് നിർണ്ണയ ക്യാമ്പ് ജൂലൈ 31 തിങ്കളാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തപ്പെടുന്നു. തൈറോയിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ രോഗം മുൻകൂട്ടി അറിയുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന ഈ ക്യാമ്പിൽ പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം. പഞ്ചായത്ത് മെമ്പർമാരുടെ പക്കലോ, പഞ്ചായത്ത് ഓഫീസിലോ പേര് രജിസ്റ്റർ ചെയ്യാമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി അറിയിച്ചു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.