പാലാ : കടപ്പാട്ടൂർ ശ്രീമഹാദേവ ക്ഷേത്രത്തിലെ വിഗ്രഹദർശന ദിനാഘോഷം ജൂലൈ 14-ാം തീയതി വെള്ളിയാഴ്ച വിശേഷാൽ പൂജകൾ, അഭിഷേകങ്ങൾ, ധാരാനാമജപം, മഹാപ്രസാദ് എന്നീ ചടങ്ങുകളോടെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരയണൻ ഭട്ടതിരിപ്പാടിന്റെ യും മേൽശാന്തി പ്രേംകുമാർ എന്ന് പോറ്റിയുടേയും മുഖ്യകാർമ്മികത ത്തിൽ ആഘോഷിക്കും.
പൂർണ്ണ ശിവസാന്നിദ്ധ്യത്തോടെ ദക്ഷിണാമൂർത്തി സങ്കല്പത്തിൽ കുടികൊള്ളുന്ന ഈ ക്ഷേത്രസന്നിധി അഭീഷ്ട കാര്യസിദ്ധി, വിദ്യാവിജയം, വിവാഹതടസ്സങ്ങൾ നീങ്ങുന്നതിനും, ദീർഘമാംഗല്യത്തിനും, സർവ്വദുരിത ങ്ങൾ നീങ്ങുന്നതിനും ഉത്തമമായ സങ്കേതമാണ്. വിവിധദ്രവ്യങ്ങൾകൊ ണ്ടുള്ള ധാര, അഷ്ടാഭിഷേകം, ചന്ദനം ചാർത്ത്, ഉമാമഹേശ്വരപൂജ, സ്വയം വരാർച്ചന, വിദ്യാഗോപാലമന്ത്രാർച്ചന, ചതുശ്ശതനിവേദ്യം എന്നീ വഴിപാടു പ്രധാനവുമാണ്. സാധാരണ ശിവക്ഷേത്രങ്ങളിൽ ലിംഗ പ്രതിഷ്ഠയാണുള്ളത്. എന്നാൽ ദക്ഷിണഭാരതത്തിൽ ശിവഭഗവാന്റെ രൂപ മാർന്നുള്ള പ്രതിഷ്ഠയുള്ള ഏക ശിവക്ഷേത്രമെന്നുള്ളത് കടപ്പാട്ടൂർ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിഗ്രഹദർശനവാർഷികദിനമായ 14- തീയതി പുലർച്ചെ 4ന് നടതുറക്കൽ, വിശേഷാൽ പൂജകൾ അഭിഷേകങ്ങൾ, മുതൽ ധാരാനാമജപം 9.30 മുതൽ മഹാപ്രസാദഊട്ട്, വിഗ്രഹദർശന സമയമായ 2.30ന് വിശേഷാൽ ദീപാരാധന, വൈകിട്ട് ദീപാരാധനക്കു ശേഷം നടക്കുന്ന ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിക്കുന്ന നാടൻപാട്ട് ദൃശ്യകലാമേള “നാട്ടുപാട്ട് തിറയാട്ടം” എന്നിവയാണ് പ്രധാന പരിപാടി കൾ. ക്ഷേത്രത്തിൽ എത്തിച്ചേരുന്ന മുഴുവൻ ഭക്തജനങ്ങൾക്കും മാകും വിധം ഭക്തജനങ്ങൾ സമർപ്പിച്ച ഉൽപ്പന്നങ്ങളാൽ തയ്യാറാക്കിയ മഹാപ്രസാദഊട്ടിന് 501 പറ അരിയുടെ വിഭവങ്ങളാണ് തയ്യറാക്കുന്നത്. രാവിലെ 9.30ന് ശബരിമല മുൻമേൽശാന്തി ബ്രഹ്മശ്രീ നീലമന പരമേശ്വരൻ നമ്പൂതിരി ഭദ്രദീപം തെളിക്കുന്നതോടുകൂടി മഹാപ്രസാദഊട്ടിനു തുടക്ക മാകും. കൂടപ്പുലം മണിക്കുട്ടന്റെ നേതൃത്വത്തിലുള്ള ആദിത്യ കേറ്ററിംഗാണ് മഹാപ്രസാദ ഊട്ടിനുള്ള വിഭവങ്ങൾ തയ്യാറാക്കുന്നത്. 101 കിലോ ശർക്കര യുടെ പ്രസാദവിതരണവും ഇതോടനുബന്ധിച്ചുണ്ടാകും.
ഈവർഷത്തെ കർക്കിടകവാവുബലി ജൂലൈ 17-ാം തീയതി തിങ്ക ളാഴ്ച രാവിലെ 5 മുതൽ ക്ഷേത്രക്കടവിൽ കീച്ചേരിൽ നാരായണൻ നമ്പൂ തിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. അന്നേദിവസം ക്ഷേത്രത്തിൽ തിലഹോമം, നമസ്കാരം, കൂട്ടനമസ്കാരം, വിഷ്ണുപൂജ എന്നിവയും നടക്കും.
ആഘോഷചടങ്ങുകളുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം പ്രസിഡണ്ട് സി.പി. ചന്ദ്രൻ നായർ, സെക്രട്ടറി എസ്.ഡി.സുരേ ന്ദ്രൻ നായർ, ഖജാൻജി സാജൻ ജി.ഇടച്ചേരിൽ എന്നിവർ അറിയിച്ചു.