കോട്ടയം : നഗര മധ്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ മൂക്കിന് താഴെ രണ്ടിടത്ത് കെ.കെ റോഡിൽ പൈപ്പ് പൊട്ടി. തൊട്ടടുത്ത സ്ഥലങ്ങളിൽ പൈപ്പ് പൊട്ടിയതോടെ കെകെ റോഡ് തകർന്നു. ടാറിങ് പൊളിഞ്ഞുളവി ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. കോട്ടയം നഗര മധ്യത്തിൽ കളക്ടറേറ്റിനു സമീപത്തെ തടി മില്ലിനുമുന്നിൽ ആയാണ് റോഡ് വിണ്ടു കീറിയിരിക്കുന്നത്. ഇവിടെ രണ്ടിടത്ത് പൈപ്പ് പൊട്ടി വെള്ളം റോഡിലേക്ക് ഒഴുകുന്നുണ്ട്. ഇത്തരത്തിൽ വെള്ളം ഒഴുകുന്നത് പോലും പ്രദേശത്ത് വെള്ളക്കെട്ടും രൂക്ഷം ആയിട്ടുണ്ട്. ഈ ഭാഗത്ത് റോഡ് വീണ്ടു കീറിയത് വെള്ളം പുറത്തേക്ക് ഒഴുകുന്നതു മൂലം കൂടുതൽ രൂക്ഷമാകാനും സാധ്യതയുണ്ട്. അതിവേഗം അറ്റകുറ്റപ്പണികൾ നടത്തിയില്ലെങ്കിൽ റോഡ് തകരുന്നതിനും വെള്ളം പാഴാകുന്നതിനും ഇടയാകും.