കോട്ടയം സി.എം.എസ് കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്ത   ഡാനിയേൽ  തോമസിനെ അനുമോദിച്ചു 

എടത്വ:കോട്ടയം സി.എം.എസ് കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയായി സത്യപ്രതിജ്ഞ ചെയ്ത തലവടി വാലയിൽ ബെറാഖാ ഭവനിൽ  ഡാനിയേൽ  തോമസിനെ വിവിധ സാംസ്ക്കാരിക സംഘടനകൾ ചേർന്ന്  അനുമോദിച്ചു. രാവിലെ 11ന് സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക യൂത്ത് ഫോറത്തിൻ്റെ നേതൃത്വത്തിൽ ബിലീവേഴ്സ് ചർച്ച് എഡ്യൂക്കേഷൻ ബോർഡ് സെക്രട്ടറി റവ.ഫാദർ വില്യംസ് ചിറയത്ത് പുരസ്ക്കാരം നല്കി അനുമോദിച്ചു.

2 മണിക്ക് നടന്ന അനുമോദന ചടങ്ങ് തലവടി  ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ ഉദ്ഘാടനം ചെയ്തു.വാർഡ് അംഗം ബിന്ദു ഏബ്രഹാം അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം, സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.കെ. അശോകൻ, സി.പി എം. തലവടി ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.കെ സജി,എടത്വ വികസന സമിതി പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം, എടത്വ വൈ.എം.സി.എ പ്രസിഡൻ്റ് അഡ്വ.ഐസക്ക് രാജു, തലവടി ചുണ്ടൻ വളളം സമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ, ആൽഫാ പാലീയേറ്റീവ് കെയർ കുട്ടനാട് ലിങ്ക് സെൻ്റർ എം.ജി. കൊച്ചുമോൻ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പി.ഡി.സുരേഷ് , ബ്രാഞ്ച് സെക്രട്ടറി വിൻസൻ പൊയ്യാലുമാലിൽ,സൗഹൃദവേദി സെക്രട്ടറി റെന്നി തോമസ് തേവേരിൽ ,ബാലമുരളി പൗരസമിതി പ്രസിഡൻ്റ് മനോജ് മണക്കളം,നിരണം ചുണ്ടൻ വള്ളം സമിതി വൈസ് പ്രസിഡൻ്റ് റോബി തോമസ്, വർഗ്ഗീസ് വാലയിൽ,ബാബു വാഴക്കൂട്ടത്തിൽ, സുരേന്ദ്രൻ, മോനിച്ചൻ നാലിൽചിറയിൽ എന്നിവർ ഉൾപ്പെടെ അനുമോദിച്ചു.വൈകിട്ട് 4ന് നടന്ന ചടങ്ങിൽ തലവടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സുജി സന്തോഷ് അനുമോദിച്ചു. ഡാനിയേൽ തോമസ് മറുപടി പ്രസംഗം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊതുപ്രവർത്തകൻ ഡോ ജോൺസൺ വി.ഇടിക്കുളയുടെയും സൗദ്യ അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ- ഖുർമ ഹോസ്പിറ്റൽ നേഴ്സിംങ് ഡയറക്ടർ ജിജിമോൾ ജോൺസൻ്റെയും ഇളയ മകനാണ് ഡാനിയേൽ. 

ലോകകപ്പിൽ അർജൻറ്റീനയോടുള്ള കടുത്ത ആരാധന മൂലം വീടിനും മതിലിനും   അർജ്ജൻ്റീനയുടെ പതാകയുടെ നിറം നല്കി പത്ര- ദൃശ്യ- സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന  ഡാനിയേൽ  എടത്വ സെൻ്റ് അലോഷ്യസ് ഹയർ സെക്കൻണ്ടറി സ്കൂളിൽ എൻ.സി.സി (നേവൽ)കേഡറ്റ് അംഗമായിരുന്നു.നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് യൂത്ത് ഫോറം ജനറൽ സെക്രട്ടറി കൂടിയാണ്. കോവിഡ് കാലത്ത് സൗഹൃദ വേദിയോട് ചേർന്ന് നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

Hot Topics

Related Articles