കോട്ടയം : കോട്ടയം ഏറ്റുമാനൂർ റൂട്ടിൽ എംസി റോഡിൽ അടിച്ചിറയിൽ കാറും കെഎസ്ആർടിസി ബസ്സിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിയോടുകൂടി ആയിരുന്നു അപകടം ഉണ്ടായത്.അപകടത്തിൽ കാർ ഓടിച്ചിരുന്ന വ്യക്തിയുടെ കൈക്ക് പരിക്കേറ്റു.തിരുവനന്തപുരത്തുനിന്നും കോട്ടയത്തേക്ക് വന്ന കെഎസ്ആർടിസി ബസ്സും ഡസ്റ്റർ കാറും ആണ് അപകടത്തിൽപ്പെട്ടത്.ഇടിയുടെ ആഘാതത്തിൽ റോഡിന്റെ സൈഡിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിലേക്ക് ബസ്സും ഡസ്റ്ററും പോയി ഇടിക്കുകയായിരുന്നു. കെഎസ്ആർടിസി ബസ്സിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. കെഎസ്ആർടിസി ബസ് അമിതവേഗത്തിൽ ആയിരുന്നു എന്നും ആരോപണം ഉണ്ട്.ഇടിയുടെ ആഘാതത്തിൽ ഡസ്റ്റർ ഓടിച്ചിരുന്ന വ്യക്തിയുടെ കൈക്ക് കാര്യമായ പരിക്കുകൾ പറ്റിയിട്ടുണ്ട്.ഇദ്ദേഹത്തെ ഉടൻതന്നെ കാരിത്താസ് ആശുപത്രിയിലേക്ക് മാറ്റി.ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസിയുടെ മുൻഭാഗവും ഡസ്റ്റർ കാറിന്റെ സൈഡ് ഭാഗവും പൂർണമായും തകർന്നു.റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ചുവപ്പ് ബലെനോ കാറിന്റെ ഒരു ഭാഗവും തകർന്നു.