കോട്ടയം : പാറമ്പുഴ പുത്തേട്ട് ക്ഷേത്രത്തിന്റെ കാണിക്ക വഞ്ചി കുത്തി തുറന്ന് മോഷണം. നട്ടാശ്ശേരി ഇടത്തിൽ ഭഗവതി ക്ഷേത്രത്തിന്റെ പുത്തേട്ട് കവലയിലുള്ള കാണിക്ക മണ്ഡപമാണ് മോഷ്ടാക്കൾ കുത്തി തുറന്നത്. കഴിഞ്ഞദിവസം രാത്രിയിലാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. കാണിക്ക വഞ്ചിയുടെ പൂട്ട് തകർത്ത വിലയിൽ കണ്ടത് നാട്ടുകാരാണ് കണ്ടെത്തിയത്. തുടർന്ന് ഇവർ വിവരം ഗാന്ധിനഗർ പോലീസിൽ അറിയിച്ചു. ഗാന്ധിനഗർ പോലീസ് സംഘം സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു. മാസാവസാനം ആയതിനാൽ കാണിക്ക വഞ്ചിയിൽ പണം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.
Advertisements