അതിരമ്പുഴ : ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ വികസന വിഹിത ഫണ്ട് പതിനേഴ് ലക്ഷം രൂപ വിനിയോഗിച്ച് നവീകരിക്കുന്ന അതിരമ്പുഴ മാർക്കറ്റ്- മുണ്ടുവേലിപ്പടി റോഡ് നിർമ്മാണോഉദ്ഘാടനം
ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി നിർവഹിച്ചു. താറുമാറായി കിടക്കുന്ന റോഡിന്റെയും കലുങ്കിന്റയും പൂർണ്ണമായ നവീകരണത്തിന് വികസന ഫണ്ടിൽ നിന്നും കൂടുതൽ തുക അനുവദിക്കുവാൻ നടപടി സ്വീകരിക്കുമെന്ന് റോസമ്മ സോണി പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയിംസ് കുര്യൻ, ബ്ലോക്ക് പഞ്ചായത്തംഗം ആൻസ് വർഗീസ്, അതിരമ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റ് കെ. പി. ദേവസ്യ,ഗ്രാമ പഞ്ചായത്തംഗങ്ങളായ ജോസ് അഞ്ജലി, ഫസീന സുധീർ,ബിജു വലിയമല,ഹരി പ്രകാശ്, ജെയിംസ് തോമസ്,ജോസ് അമ്പലക്കളം, കെ.ടി. ജെയിംസ്,ജോജോ ആട്ടയിൽ, സിനി ജോർജ് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ. ജി. ഹരിദാസ്, എൻ. കെ. ജലീൽ, ജെയ്സൺ ജോസഫ്, മൈക്കിൾ ജെയിംസ്, സാബു പീടിയേക്കൽ എന്നിവർ പ്രസംഗിച്ചു.