കോട്ടയം നഗരമധ്യത്തിൽ യുവ മാധ്യമ പ്രവർത്തകന് നേരെ ഓട്ടോ ഡ്രൈവറുടെ ഭീഷണി : പരാതി നൽകി 24 മണിക്കൂർ കഴിഞ്ഞിട്ടും നടപടിയെടുക്കാതെ പൊലീസ്; ഓട്ടോ ഡ്രൈവറുടെ ഗുണ്ടായിസത്തിനെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകി പത്രപ്രവർത്തക യൂണിയൻ

കോട്ടയം : നഗര മധ്യത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ , യുവ മാധ്യമ പ്രവർത്തകന് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം ഉണ്ടായി 24 മണിക്കൂർ കഴിഞ്ഞിട്ടും നടപടിയായില്ല. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയ്ക്ക് അടക്കം പരാതി നൽകിയിട്ടും പൊലീസ് ഇത് വരെയും പരാതിക്കാരനെ വിളിക്കാൻ പോലും തയ്യാറായിട്ടില്ല. ഇതിനിടെ , ഓട്ടോ സ്റ്റാൻഡിലെ ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാരുടെ ഗുണ്ടായിസത്തിന് എതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ജില്ലാ കളക്ടർക്കും ജില്ലാ പൊലീസ് മേധാവിയ്ക്കും പരാതി നൽകി.

Advertisements

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് കോട്ടയം നഗര മധ്യത്തിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം ഓട്ടോ സ്റ്റാൻഡിൽ വച്ച് , മാധ്യമ പ്രവർത്തകന് നേരെ അതിക്രമം ഉണ്ടായത്. കെഎസ്ആർടിസിക്ക് സമീപത്തുനിന്നും കഴിഞ്ഞ ദിവസം രാത്രിയിൽ റെയിൽവേ സ്റ്റേഷനിലേക്ക് ഓട്ടം വിളിച്ചപ്പോഴാണ് ഡ്രൈവർ അസഭ്യം വിളിക്കുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തത് .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റെയിൽവേ സ്റ്റേഷൻ വരെ പോകുന്നതിന് 100 രൂപയാണ് കൂലി ആവശ്യപ്പെട്ടത്. ഇത് ചോദ്യംചെയ്തപ്പോഴാണ് ഓട്ടോ ഡ്രൈവർ ആക്രോശത്തോടെ മർദിക്കാനായി പാഞ്ഞടുത്തത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി ക്കും കോട്ടയത്തെ മാധ്യമപ്രവർത്തകർ പരാതിനൽകി.

സംഭവത്തിന്റെ പിറ്റേന്ന് തന്നെ മാധ്യമ പ്രവർത്തകൻ ജില്ലാ പൊലീസ് മേധാവി ഡി.ശില്പയ്ക്ക് പരാതി മെയിൽ ചെയ്തിരുന്നു. സംസ്ഥാന പൊലീസ് മേധാവിയ്ക്കും , ജില്ലയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും , ജില്ലാ കളക്ടർക്കും പരാതിയുടെ കോപ്പി അയച്ചിരുന്നു. എന്നാൽ , വിഷയത്തിൽ ഇത് വരെയും നടപടി എടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

ഇതിനിടെ , അമിത കൂലി ചോദ്യംചെയ്ത മാധ്യമപ്രവർത്തകനോട് അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്ത കെഎസ്ആർടിസി ഇ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവർത്തകർ പ്രസ് ക്ലബ് നേതൃത്വത്തിൽ ജില്ലാ കലക്ടർക്ക് പരാതി നൽകി. രാത്രികാലങ്ങളിൽ കെഎസ്ആർടിസി കേന്ദ്രീകരിച്ച് യാത്രക്കാർക്ക് വളരെ മോശമായ അനുഭവങ്ങൾ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ടെന്ന് മാധ്യമ പ്രവർത്തകർ ജില്ലാ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി.

രാത്രി സമയത്തെ ഓട്ടോ പാർക്കിംഗ് സിസിടിവി ക്യാമറ പരിധിയിലേക്ക് മാറ്റണമെന്നും മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടു. രാത്രിയിൽ ഓട്ടോറിക്ഷകൾ കെഎസ്ആർടിസി ബസ് സ്റ്റാൻ്റിന് എതിർ വശത്ത് പാർക്കു ചെയ്യുന്നതുമൂലം പലപ്പോഴും സംഭവങ്ങൾ സിസിടിവി ക്യാമറയിൽ ലഭിക്കാറില്ല. പ്രസ് ക്ലബിനു മുമ്പിലെ രാത്രികാല പാർക്കിംഗ് നിരോധിക്കണമെന്നും മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടു.

Hot Topics

Related Articles