കോട്ടയം അയ്മനത്ത് വിദ്യാർഥിനി മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവ്

കോട്ടയം: അയ്മനം കരീമഠം ഭാഗത്ത് പെണ്ണാർ തോട്ടിൽ സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ച് അപകടമുണ്ടായതിനെ തുടർന്ന് 13 വയസുള്ള വിദ്യാർഥിനി മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവിട്ടു. ദുരന്തനിവാരണ നിയമം വകുപ്പ് 30 പ്രകാരമാണ് ഉത്തരവ്. അപകടത്തെക്കുറിച്ച് സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തി ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണം. പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് നൽകുന്നതിന് കോട്ടയം ആർ.ഡി.ഒ.യെ ചുമതലപ്പെടുത്തി.

Hot Topics

Related Articles