കോട്ടയം നഗരത്തിൽ വഴിവിളക്കുകൾ തെളിയുന്നില്ല; പ്രതിഷേധവുമായി ബി.ജെ.പി ഒബിസി മോർച്ച

കോട്ടയം: ഗാന്ധി സ്‌നേഹം പറയുന്നവർ ഗാന്ധിപ്രതിമ പോലും ഇരുട്ടിലാക്കുന്നു. നഗരത്തിലെ ഹൈമാസ്റ്റ് ലൈറ്റുകളിൽ എൺപതു ശതമാനവും പ്രവർത്തനരഹിതം. സ്ഥലം എം എൽ എ കോട്ടയത്തെ നിർമ്മാണം നിലച്ച വസ്തുക്കളുടെ ശവപറമ്പാക്കി മാറ്റും. ഭരണ പ്രതിപക്ഷകക്ഷികൾ കമ്മീഷൻ ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ വഴിവിളക്കുകളെ തിരിഞ്ഞു നോക്കുന്നില്ല. ഇതിനെതിരെ ഭാരതീയ ജനതാ ഒ ബി സി മോർച്ചയുടെ നേതൃത്വത്തിൽ ചൂട്ട്കറ്റ കത്തിച്ച് പ്രതിഷേധിച്ചു.

Advertisements

തിരുനക്കര മൈതാനത്തിലേയും, തിരുനക്കര ക്ഷേത്രത്തിനു മുൻവശത്തേയും ഉൾപ്പടെ നഗരത്തിലെ സുപ്രധാന മേഖലകളിലെ തെരുവ് വെളിച്ച സംവിധാനമായ ‘ ഹൈമാസ്റ്റ് ലൈറ്റുകൾ ‘ പ്രവർത്തിക്കുന്നില്ല. ഈ മേഖലകൾ രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ വിഹാര കേന്ദ്രങ്ങളായി മാറുന്നു. സന്ധ്യയായാൽ തിരുനക്കര മൈതാനം ലഹരി മാഫിയ സംഘങ്ങളുടേയും, യാചകരുമുൾപ്പെടെയുള്ള തെരുവ് ജീവിതക്കാരുടേയും പിടിയിലമരുന്നു .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെളിച്ചമില്ലാത്തതിനാൽ വാഹനം മൈതാനത്തിനത്ത് പ്രവേശിപ്പിക്കാതെ ഗാന്ധീ പ്രതിമയുടെ സമീപത്തായി ആളുകൾ പാർക്കു ചെയ്യുന്നു. രാത്രി കാലങ്ങളിൽ തിരുനക്കര മൈതാനത്തിനകത്തുകൂടി സ്ത്രീകളടക്കമുള്ളവർക്ക് യാത്ര ചെയ്യാൻ പേടിയാണ്. ഇരുട്ടിന്റെ മറവിൽ ഇരിക്കുന്നവർ അസഭ്യം പറയുന്നതും കൈയേറ്റം ചെയ്യാൻ പാഞ്ഞടുക്കുന്നതും പതിവ് കാഴ്ചയാണ്. കഞ്ചാവ് മാഫിയായെ പേടിച്ച് പലരും പോലീസിനോട് പരാതി പറയുന്നില്ല എന്നതാണ് സത്യം. പകൽ സമയത്ത് പോലും വാഹനം പാർക്ക് ചെയ്യാൻ എത്തുന്നവരോട് പണം നിർബന്ധിതമായി ആവശ്യപ്പെടുന്ന ലഹരിക്കടിമയായ ചെറുപ്പക്കാർ ഇവിടെ തമ്പടിക്കുന്നു. വിദ്യാലയങ്ങളും കോളേജും തുറന്നതിനാൽ ഇനിമുതൽ ലഹരി വ്യാപാരം പകൽസമയങ്ങളിൽ പോലും തിരുനക്കര മൈതാനത്ത് പൊടിപൊടിക്കും.

നഗരത്തിലെ ഹൈമാസ്റ്റ് ലൈറ്റുകൾക്ക് തുക വകയിരുത്തിവരുടെ വെറും സ്മാരകങ്ങളായി അവമാറിയിരിക്കുന്നു. നഗരസഭയുൾപ്പെടെയുടെ ഭരണകേന്ദ്രങ്ങൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ കോടികൾ ചിലവഴിച്ച് പുതിയ നിർമ്മാണങ്ങളുടെ പിന്നാലെയാണ്.
നഗരത്തെ രാത്രികാലങ്ങളിൽ ലഹരിമാഫിയാ സംഘങ്ങളിൽനിന്നും, സാമൂഹികവിരുദ്ധരുടെ കൈപ്പിടിയിൽ നിന്നും മോചിപ്പിക്കുന്നതിന് അടിയന്തിരമായി, കേടുവന്നമുഴുവൻ ഹൈമാസ്റ്റ് ലൈറ്റുകളും, തെരുവ് വിളക്കുകളും പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് ‘ചൂട്ട്കറ്റകത്തിച്ച് ‘ ഭാരതീയ ജനതാ ഒ ബി സി മോർച്ച പ്രതിഷേധിച്ചു.

മൈതാനംചുറ്റി പ്രകടനം നടത്തിയ ശേഷം മൈതാന കവാടത്തിൽ നടന്ന പ്രതിഷേധയോഗത്തിൽ രവീന്ദ്രനാഥ് വാകത്താനം അധ്യക്ഷം വഹിച്ചു. പ്രതിഷേധസമരം ബി ജെ പി മധ്യമേഘല സെക്രട്ടറി ടി.എൻ.ഹരികുമാർ ഉത്ഘാടനം ചെയ്തു. സുരാജ് നട്ടാശ്ശേരി, സനീഷ്‌ഗോപി, ലാൽകൃഷ്ണ, വി.പി. മുകേഷ്, രജേഷ് മങ്ങാനം, സുരേഷ്ശാന്തി, കൗൺസിലർ കെ.ശങ്കരൻ ,സന്തോഷ് ടി.ടി.ഗിരിഷ്, സുനീഷ്, ശ്രീകല തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.