കോട്ടയം കുമരകത്ത് ആശ്രദ്ധയോടെ സൈക്കിൾ ഓടിച്ച വിദ്യാർഥിയുടെ സൈക്കിൾ ബസിൽ തട്ടി മറിഞ്ഞു ; ബസ് ഡ്രൈവറുടെ അവസരോചിത ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

കോട്ടയം: ബസ്സിൽ സൈക്കിൾ തട്ടി മറിഞ്ഞ് വീണ കുട്ടിക്ക് നിസാര പരിക്ക്. ദുരന്തം ഒഴിവായത് ബസ് ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട്. ഇന്ന് 12 മണിയോടെ ആണ് സംഭവം നടന്നത്. കുമരകം മരിയാ ഭവൻ സ്‌കൂളിൽ നിന്നും പ്രധാന റോഡിലേക്ക് സൈക്കളിൽ പ്രവേശിച്ച വിദ്യാർത്ഥി ബസ്സ് വരുന്നത് ശ്രദ്ധിക്കാതെ പ്രധാന റോഡിലേക്ക് പ്രവേശിക്കുകയായിരുന്നു .

Advertisements

ഈ സമയം ഇതിലേ കടന്ന് വന്ന റോയൽ എന്ന സ്വകാര്യ ബസ്സിന്റെ ഡ്രൈവർ റിജോ പെട്ടെന്ന് ബസ് മറു സൈഡ് ചേർത്ത് നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. ബസ്സിൽ ഇടിച്ച് സൈക്കിൾ ഉൾപ്പെടെ വിദ്യാർത്ഥി റോഡിൽ വീണെങ്കിലും നിസാര പരിക്കുകളോടെ രക്ഷപെട്ടു. സംഭവത്തെ സംഭവത്തെ തുടർന്ന് റോഡിൽ മണിക്കൂറോളം ഗതാഗത കുരുക്കുണ്ടായി .

Hot Topics

Related Articles