കോട്ടയം നഗരത്തിലൂടെ സഞ്ചരിച്ച കോൺക്രീറ്റ് മിക്സിങ് യൂണിറ്റ് വാഹനത്തിൽ നിന്ന് സിമൻ്റ് മിശ്രിതം റോഡിൽ പരന്നു. പുളിമൂട് ജംഗ്ഷൻ മുതൽ
പഴയ ശീമാട്ടി റൗണ്ടാന ഭാഗം വരെയുള്ള
റോഡിലാണ് കോൺക്രീറ്റ് മിശ്രിതം വാഹനത്തിൽ നിന്ന് വീണത് .
Advertisements
ഇതോടെ കല്ലും, സിമൻ്റും പരന്ന് പിന്നാലെ എത്തിയ വാഹനങ്ങൾക്ക് യാത്രാ തടസം ഉണ്ടായി. വിവരം അറിഞ്ഞ് ഫയർഫോഴ്സ് അധികൃതരെത്തി റോഡ് കഴുകി വൃത്തിയാക്കി. സംഭവത്തെ തുടർന്ന് ടൗണിൽ ഗതാഗത തടസവും നേരിട്ടു.