കോട്ടയം ചങ്ങനാശേരി തെങ്ങണയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ചു; അപകടത്തിൽ കാർ യാത്രക്കാരായ മൂന്നു പേർക്ക് പരിക്ക്

ചങ്ങനാശേരി: തെങ്ങണയിൽ നിയന്ത്രണം നഷ്ടമായ ടിപ്പർ ലോറി മൂന്ന് വാഹനങ്ങളിൽ ഇടിച്ചു. അപകടത്തെ തുടർന്ന് നിയന്ത്രണം നഷ്ടമായ ടിപ്പർ ലോറി സമീപത്തെ കടയിൽ ഇടിച്ചാണ് നിന്നത്. ഇന്ന് രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും എത്തിയ ട്രാവലറും ടിപ്പറുമാണ് ആദ്യം കൂട്ടിയിടിച്ചത്. തുടർന്ന് നിയന്ത്രണം നഷ്ടമായ ടിപ്പർ ലോറി മുന്നിലുണ്ടായിരുന്ന കാറിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ പിൻഭാഗം തകർന്നു. ഇതിന് ശേഷം ലോറി സമീപത്തെ കടയിലേയ്ക്കു പാഞ്ഞു കയറുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രാവലറിനുള്ളിലുണ്ടായിരുന്നവർക്കാണ് അപകടത്തിൽ പരിക്കേറ്റിരിക്കുന്നത്. അപകടത്തെ തുടർന്ന് തെങ്ങണ ജംഗ്ഷനിൽ വൻ ഗതാഗതക്കുരുക്കും ഉണ്ടായി.

Advertisements

Hot Topics

Related Articles