കോട്ടയം ചിങ്ങവനത്ത് ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ : പിടിയിലായത് നാട്ടകം സ്വദേശി

ചിങ്ങവനം: ഷാപ്പ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മറിയപ്പള്ളി ഇന്ത്യാ പ്രസിന് സമീപം കൊച്ച് വടക്കത്ത് വീട്ടിൽ ബിനോയി ജോൺ (38) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം രാത്രി 7: 30 മണിയോടുകൂടി പള്ളം ഭാഗത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിൽ വച്ച് ഷാപ്പ് ജീവനക്കാരനെ ചീത്ത വിളിക്കുകയും, ഇവിടെ ഉണ്ടായിരുന്ന കുപ്പിയെടുത്ത് ജീവനക്കാരന്റെ തലയ്ക്കടിക്കുകയുമായിരുന്നു. ബിനോയ് ഷാപ്പിൽ എത്തി കള്ള് കടം ചോദിച്ചത് ജീവനക്കാരൻ നൽകാതിരുന്നതിനുള്ള വിരോധം മൂലമാണ് ഇയാൾ ജീവനക്കാരനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ അനിൽകുമാർ വി.എസ്, എസ്.ഐ വിപിൻ ചന്ദ്രൻ, സി.പി.ഓ മാരായ മണികണ്ഠൻ, സഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles