കോട്ടയം നഗരത്തിൽ കൊടിമരങ്ങൾ നീക്കം ചെയ്യാൻ തുടങ്ങി: ഹൈക്കോടതി വിധിയെ തുടർന്ന് നടപടിയെടുക്കുന്നത് നഗരസഭയും പൊലീസും

കോട്ടയം : റോഡരികിൽ അനധികൃതമായി സ്ഥാപിച്ചിരുന്ന കൊടി മരങ്ങൾ ഹൈക്കോടതി വിധിയെ തുടർന്ന് നീക്കം ചെയ്തു തുടങ്ങി. കോട്ടയം നഗരസഭയും പൊതുമരാമത്ത് വകുപ്പും ചേർന്നാണ് നഗരത്തിലെ കൊടിമരങ്ങൾ നീക്കം ചെയ്തത്. നഗര മധ്യത്തിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച കൊടിമരങ്ങൾ നീക്കം ചെയ്തെങ്കിലും രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധവുമായി എത്തിയില്ല.

Advertisements

കോട്ടയം ചന്തക്കവല , കോഴിച്ചന്ത , മാർക്കറ്റ് , അനുപമ തീയറ്റർ , കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിലെ കൊടിമരങ്ങളാണ് നീക്കം ചെയ്തത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാരുടെ യൂണിയനുകൾ സ്ഥാപിച്ച കൊടിമരങ്ങൾ തൊഴിലാളികൾ തന്നെ അഴിച്ച് മാറ്റി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ലോറിയുമായി എത്തിയാണ് നഗരസഭ ജീവനക്കാർ കൊടിമരങ്ങൾ നീക്കം ചെയ്തത്. കഴിഞ്ഞ ദിവസം മൂലവട്ടം ദിവാൻ കവല പ്രദേശത്തെ ഇന്ദിരാ ഗാന്ധിയുടെ സ്തൂപവും , കൊടിമരങ്ങളും നീക്കം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നടപടിയും.

സംസ്ഥാനത്തെ പാതയോരങ്ങളിൽ കൊടിമരങ്ങളും സ്തൂപങ്ങളും നീക്കംചെയ്യണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിൻറെ തുടർച്ചയാണ് ഇപ്പോൾ കോട്ടയത്തും നടപടി ഉണ്ടായിരിക്കുന്നത്. വരുംദിവസങ്ങളിലും നടപടി ഉണ്ടാകുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.

Hot Topics

Related Articles