കോട്ടയം: തദ്ദേശ ഭരണത്തിന്റെ ജനാധിപത്യം തകർക്കുന്ന വാ ർഡ് പുനർ നിർണ്ണയമെന്നു കോട്ടയം ഡിസിസി.
കോട്ടയം സാമ്പത്തികപ്രതിസന്ധി എന്നു പറഞ്ഞു നിയമപ്രകാരമുള്ള വാർഡ് പുനക്രമീകരണമില്ലാതെ നടത്തിക്കൊണ്ടിരിക്കുന്ന വാർഡ് വിഭജനം സിപിഎം ന്റെ അധികാര കുത്തകയ്ക്കു വേണ്ടിയെന്നു കോട്ടയം ജില്ലയിലെ കോൺഗ്രസ് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മാരുടെ സമ്പൂർണ്ണ സമ്മേളനം ചൂണ്ടിക്കട്ടി. അതിരുകളും ജനസംഖ്യയും ഒരു തരത്തിലും നിയമപ്രകാരമാക്കാൻ സാധ്യമല്ലാത്ത തരത്തിൽ സർക്കാർ തീരുമാനം പ്രാദേശിക സർക്കാരിനെ കൈപ്പിടിയിൽ ഒതുക്കാനുള്ളതാണ്. ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷിന്റെ അധ്യക്ഷത്തിയിൽ ചേർന്ന സമ്മേളനത്തിൽ ഫിലിപ്പ് ജോസഫ്, ജോഷി ഫിലിപ്പ്, എ കെ ചന്ദ്രമോഹൻ, ബിജു പുന്നതാനം, യുജിൻ തോമസ് , ടി വി ഉദയഭാനു, സുനു ജോർജ്,ജില്ലയിലെ എൺപതോളം മണ്ഡലം പ്രസിഡണ്ട് മാർ എന്നിവർ പങ്കെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിൽ പരാതി പ്പെടാനും കോടതിയെ സമീപിക്കാനും സമ്മേളനം തീരുമാനിച്ചു
വാർഡ് പുനർ നിർണയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനാധിപത്യത്തെ തകർക്കും: ജില്ലാ കോൺഗ്രസ് കമ്മിറ്റി
Advertisements