കോട്ടയം ജില്ലയിൽ 203 പേർക്കു കോവിഡ്; 79 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 203 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 79 പേർ രോഗമുക്തരായി. 4089 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരിൽ 95 പുരുഷൻമാരും 93 സ്ത്രീകളും 15 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 56 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ 2265 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 344511 പേർ കോവിഡ് ബാധിതരായി. 338102 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 18828 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-31

പാലാ-12

ചിറക്കടവ്-8

ചങ്ങനാശേരി, വാഴപ്പള്ളി, കുറവിലങ്ങാട്, ഭരണങ്ങാനം, പുതുപ്പള്ളി, പാമ്പാടി, എരുമേലി, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി- 5

കരൂർ, പാറത്തോട്, കടനാട്, രാമപുരം, മാഞ്ഞൂർ-4

തിടനാട്, അതിരമ്പുഴ, മുത്തോലി, നീണ്ടൂർ, മുണ്ടക്കയം, വാകത്താനം, ഉഴവൂർ, കുമരകം, വെള്ളൂർ, വാഴൂർ, മരങ്ങാട്ടുപിള്ളി, വിജയപുരം, മീനച്ചിൽ- 3

കുറിച്ചി, എലിക്കുളം, കെഴുവനാൽ, പായിപ്പാട്, നെടുംകുന്നം, മാടപ്പള്ളി, തൃക്കൊടിത്താനം, കിടങ്ങൂർ, വൈക്കം, കൂട്ടിക്കൽ, ഏറ്റുമാനൂർ, കല്ലറ, വെളിയന്നൂർ, മീനടം, ഞീഴൂർ, മേലുകാവ്, മുളക്കുളം- 2

പനച്ചിക്കാട്, കങ്ങഴ, പൂഞ്ഞാർ, തലയോലപ്പറമ്പ്, തീക്കോയി, അയർക്കുന്നം, മണിമല, തിരുവാർപ്പ്, പൂഞ്ഞാർ തെക്കേക്കര, പള്ളിക്കത്തോട്, ഈരാറ്റുപേട്ട, ഉദയനാപുരം, തലപ്പലം, കറുകച്ചാൽ- 1

Hot Topics

Related Articles