കോട്ടയം ജില്ലയിൽ 194 പേർക്കു കോവിഡ്; 427 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 194 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകനുമുൾപ്പെടുന്നു. 427 പേർ രോഗമുക്തരായി. 2012 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരിൽ 80 പുരുഷൻമാരും 83 സ്ത്രീകളും 31 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 37 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ 2752 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 443585 പേർ കോവിഡ് ബാധിതരായി. 439423 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 5746 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം -34
ചങ്ങനാശേരി-11
മുണ്ടക്കയം, കാഞ്ഞിരപ്പള്ളി-9
കുറവിലങ്ങാട്-7
ചിറക്കടവ്, മുത്തോലി-6
അതിരമ്പുഴ, പാലാ-5
മുളക്കുളം, കല്ലറ, കടുത്തുരുത്തി, ഏറ്റുമാനൂർ,
വാകത്താനം, വിജയപുരം, വാഴപ്പള്ളി-4
മാടപ്പള്ളി, പൂഞ്ഞാർ, അയർക്കുന്നം, ഈരാറ്റുപേട്ട, തിടനാട്,
കൂരോപ്പട, കരൂർ, കറുകച്ചാൽ, കിടങ്ങൂർ, മീനച്ചിൽ-3

തൃക്കൊടിത്താനം, വെള്ളൂർ, മണർകാട്, കാണക്കാരി, ടി. വിപുരം, നെടുംകുന്നം, എരുമേലി, പാമ്പാടി, വെള്ളാവൂർ,
ഭരണങ്ങാനം, മാഞ്ഞൂർ, പൂതുപ്പള്ളി-2
വാഴൂർ, ഉദയനാപുരം, മണിമല, അകലക്കുന്നം, പൂഞ്ഞാർ തെക്കേക്കര, പള്ളിക്കത്തോട്, മറവന്തുരുത്ത്, കൂട്ടിക്കൽ, കങ്ങഴ, ഉഴവൂർ, തലനാട്, എലിക്കുളം, തലപ്പലം, വെളിയന്നൂർ, തലയാഴം, മീനടം, കുറിച്ചി, പനച്ചിക്കാട്, തിരുവാർപ്പ്-1

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.