കോട്ടയം പുതുപ്പള്ളി പയ്യപ്പാടിയിലെ ആക്രമണം: പ്രതികൾ നിരവധി ക്രിമിനൽക്കേസിൽ ഉൾപ്പെട്ടവരെന്ന സൂചന; കൂട്ടുപ്രതിയ്ക്കായി അന്വേഷണം

കോട്ടയം: പുതുപ്പള്ളി പയ്യപ്പാടിയിൽ സി.പി.എം ഏരിയ സെക്രട്ടറി അടക്കമുള്ളവർക്കു നേരെയുണ്ടായ ആക്രമണത്തിൽ പ്രതികൾ നിരവധി ക്രിമിനൽക്കേസിൽ ഉൾപ്പെട്ടവരെന്ന സൂചന. സംഭവത്തിൽ ഉൾപ്പെട്ടവരിൽ ഒരാളെ പൊലീസ് പിടികൂടിയെങ്കിലും ഇയാളുടെ പങ്ക് കൃത്യമായി വ്യക്തമായിട്ടില്ല. ഈ സാഹചര്യത്തിൽ പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കോടിമത സ്വദേശിയായ അനന്ദുവിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറിയത്.

Advertisements

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. മണർകാട് ഐരാറ്റുനടയിലെ കട അടച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പയ്യപ്പാടി അടുമ്പും കാട് സ്വദേശികളായ സുമേഷ്, റെജി എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രണമത്തിന് ഇരയായവർ പ്രദേശത്ത് താമസിക്കുന്ന സി.പി.എം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി.വർഗീസിന്റെ വീട്ടിലേയ്ക്ക് ഓടിക്കയറി. ഇതേ തുടർന്നു, അക്രമി സംഘം പിന്നാലെ എത്തി സുഭാഷിനു നേരെയും കുരുമുളക് സ്പ്രേ പ്രയോഗിക്കുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപെട്ട പ്രതികളിൽ ഒരാളെന്നു സംശയിക്കുന്ന കോടിമത സ്വദേശി അനന്തുവിനെ നാട്ടുകാരും ഡിവൈ.എഫ്.ഐ പ്രവർത്തകരും ചേർന്ന് പിടികൂടിയിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, താൻ സംഘത്തിലുണ്ടായിരുന്നവരോടൊപ്പം മദ്യപിക്കാൻ എത്തിയതാണെന്നും, തനിക്ക് ആക്രമണവുമായി ബന്ധമില്ലെന്നാണ് പ്രതി പൊലീസിനോടു പറഞ്ഞത്. ഇതേ തുടർന്നു ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. അക്രമി സംഘത്തിലുണ്ടായിരുന്ന പ്രതികൾ മുൻപ് നിരവധി കേസുകളിൽ പ്രതികളായിരുന്നുവെന്നാണ് ജാഗ്രതാ ന്യൂസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. പാമ്പാടിയിലും, പള്ളിക്കത്തോട്ടിലും ആക്രമണം നടത്തുകയും മോഷണം നടത്തുകയും ചെയ്ത കേസിലെ പ്രതികളാണ് ഇരുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റെജോ പി.ജോസഫിന്റെ നേതൃത്വത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്യുകയാണ്.

Hot Topics

Related Articles