കോട്ടയം ജില്ലാ ആശുപത്രി ജനകീയ ആശുപത്രിയായി

കോട്ടയം : ജില്ലാ ആശുപത്രി ജനകീയ ആശുപത്രിയായി ഉയർന്ന് വന്നിരിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ദീർഘവർഷങ്ങൾ ജില്ലാ ആശുപത്രി വികസന സമിതി അംഗവും കോട്ടയത്തെ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന എം.എസ് പ്രസാദിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisements

എം.എസ് പ്രസാദ് സൗഹൃദവേദി രക്ഷാധികാരി പി.എൽ മാത്യു അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.ആർ ബിന്ദുകുമാരി അനുസ്മരണപ്രഭാഷണം നടത്തി. നിർദ്ധനരായ രോഗികൾക്ക് ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

11 വർഷമായി ജില്ലാ ആശുപത്രിയിൽ സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന സാമൂഹ്യ പ്രവർത്തകൻ സാബു പുതുപ്പറമ്പനെ ആദരിച്ചു. ആശുപത്രി വികസന സമിതി അംഗങ്ങൾ നേതൃത്വം നല്കി. അഡ്വ.അനൂപ് കങ്ങഴ, ബി.എ ഷാനവാസ്, കൊച്ചുമോൻ പറങ്ങോട്ട്, റോയിച്ചൻ സി.സി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.