കോട്ടയം ജില്ലയിൽ 36 പേർക്കു കോവിഡ്;
54 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 36 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 54 പേർ രോഗമുക്തരായി. 1701 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരിൽ 10 പുരുഷൻമാരും 19 സ്ത്രീകളും ഏഴു കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 11 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ 278 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447564 പേർ കോവിഡ് ബാധിതരായി.  445766 പേർ രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:

Advertisements

കോട്ടയം-5
മാടപ്പള്ളി, ചിറക്കടവ്-3
ചങ്ങനാശേരി, മുണ്ടക്കയം, പാലാ, കുറവിലങ്ങാട്-2
വാകത്താനം, രാമപുരം, പാറത്തോട്, കിടങ്ങൂർ, തിടനാട്, എലിക്കുളം, കാഞ്ഞിരപ്പള്ളി, കൊഴുവനാൽ, പുതുപ്പള്ളി, അകലക്കുന്നം, തലപ്പലം, ഏറ്റുമാനൂർ, ഉദയനാപുരം, മേലുകാവ്, വാഴപ്പള്ളി, കടനാട്, കടുത്തുരുത്തി-1

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.