കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം.

Advertisements

പൈക സെക്ഷൻ പരിധിയിൽ വരുന്ന മനക്കു ന്ന്, വാക്കപ്പലം ഭാഗങ്ങളിൽ നാളെ 6/12/2021 രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന ദേവപ്രഭ, മന്ദിരം കോളനി ട്രാൻസ്ഫോമറുകളിൽ ഭാഗികമായും കാഞ്ഞിരത്തുംമൂട്, പേരച്ചുവട് ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ 5.30 വരെയും ഇന്ന് വൈദ്യുതി മുടങ്ങും

അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ ലിസിയു ട്രാൻസ്ഫോർമർ പരിധിയിൽ 06.12.2021 തിങ്കളാഴ്ച വൈദ്യുതി രാവിലെ 9.00 മുതൽ 5.30 വരെ ഭാഗികമായി മുടങ്ങും.

അയ്മനം ഇലട്രിക് സെക്ഷൻ്റെ പരിധിയിൽ വരുന്ന കരിപ്പൂത്തിട്ട, സൂര്യാക്കവല, പിണഞ്ചിറകുഴി, മണിയാപറമ്പ് ,ആര്യാട്ടൂഴം എന്നീ ഭാഗങ്ങളിൽ 6-12-21 ന് രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയും
കരിമാൻകാവ്, കുഴിവേലിപ്പടി എന്നിഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയങ്ങളിൽ ഭാഗീകമായും വൈദ്യുതിമുടങ്ങും

ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മോർക്കുളങ്ങര , ആനന്ദപുരം ടെമ്പിൾ , ലക്ഷ്മിപുരം പാലസ് , വേട്ടടിസ്കൂൾ , വേട്ടടി ടവർ , വേട്ടടി അമ്പലം , പോത്തോട് , മുതലവാൽചിറ , എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങും.

Hot Topics

Related Articles