കോട്ടയം: ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി കോട്ടയം ജനറൽ ആശുപത്രിയിൽ പി.പി യൂണിറ്റ്, പീഡിയാട്രിക്, നേഴ്സിംഗ് സ്കൂൾ എന്നിവരുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തി. പരിപാടികളുടെ ഉദ്ഘാടനം ആർ എം ഒ ഡോ. ആശാ പി നായർ ഉദ്ഘാടനം ചെയ്തു. പി പി യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. വിഎസ് ശശിലേഖ അധ്യക്ഷത വഹിച്ചു.
കുട്ടികളുടെ വിഭാഗം കൺസൾട്ടന്റ് ഡോ. കെ എസ് മുരാരി ആർ ബി എസ് കെ നേഴ്സ് വി എസ് ദിലിമോൾ മുലയൂട്ടൽ കുട്ടികളുടെ ആരോഗ്യവും കരുതലു എന്ന വിഷയം ബോധവൽക്കരണ ക്ലാസ് നടത്തി. നേഴ്സിംഗ് സ്ക്കൂൾ പ്രിൻസിപ്പൽ ശശികല, ആശുപത്രി മാനേജ് കമ്മിറ്റി അംഗംപി.കെ ആനന്ദക്കുട്ടൻ ഡി ശ്രീനിവാസൻ, കെ ജെ മോളമ്മ എന്നിവർ പ്രസംഗിച്ചു. ഈ വർഷത്തെ ലോക മുലയൂട്ടൽ വാരാചരണ തീം തൊഴിലിനോടൊപ്പം മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുക ആസ്പദമാക്കി നേഴ്സിംഗ്സ്കൂൾ കുട്ടികൾ മൈം അവതരിപ്പിച്ചു.