കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ നവീകരിച്ച രണ്ടാം വാർഡ് തുറന്നു; രോഗികൾക്ക് ആശ്വാസം പകർന്ന് വാർഡ് നവീകരണം; വാർഡ് പെയിന്റ് ചെയ്തത് ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ

കോട്ടയം : ജനറൽ ആശുപത്രിയിൽ ജനറൽ സർജറി, കണ്ണ്, ഓപ്താൽ മോളജി, തുടങ്ങിയ രോഹികളുടെ ഐസോലോഷൻ വാർഡ് പൂർണ്ണമായി പെയിന്റ് ചെയ്തു നവീകരിച്ചു. ഡി വൈ എഫ് ഐ മാങ്ങാനം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായാണ് ഈ പ്രവർത്തനങ്ങൾ ചെയ്തത്. നവീകരിച്ച വാർഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി നിർവഹിച്ചു.

Advertisements

ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി എസ് പുഷ്പ്പമണി, പൊതുമരാമത്ത് ചെയർപേഴ്‌സൺ ജെസ്സി ഷാജൻ, ആശുപത്രി സുപ്രണ്ട് ഡോക്ടർ ആർ ബിന്ദു കുമാരി, ഡോക്ടർ അനുപമ വികസന സമതി അംഗങ്ങളായ പികെ ആനന്ദകുട്ടൻ, ടി സി ബിനോയ്, നന്ദകുമാർ കെ എൻ, പോൾസൺ പീറ്റർ, റിയാസ് കെ എം, കുര്യൻ പി കുര്യൻ, ലൂയിസ് കുര്യൻ, ഡി വൈ എഫ് ഐ അയർകുന്നം മേഖല ജോയിന്റ് സെക്രട്ടറി സജിത്ത് പി സദൻ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles