കോട്ടയം : ജില്ലാ പോലീസ് പുതുവർഷത്തിൽ ഭവനരഹിതനായ രാജൻ പാട്ടത്തിപ്പറമ്പിൽ എന്നയാളിന് സ്നേഹഭവനം നിർമ്മിച്ച് ജില്ലാ പോലീസ് മേധാവി കെ.കാർക്കിക് ഐ.പി.എസ് താക്കോൽ കൈമാറി. മുൻപ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയെയും കേരളാ സംസ്ഥാനത്തെയും പ്രതിനിധീകരിച്ച് വിവിധ കായികയിനങ്ഹളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ രാജൻ പാട്ടത്തിപ്പറമ്പിൽ പരിശീലനത്തിനിടെയുണ്ടായ ആകസ്മിക പരിക്കിൽപ്പെട്ട് ജീവിതവും വഴിമുട്ടിയ വ്യക്തിയാണ്.
തുടർന്ന് ചികിത്സയിലാവുകയും കായികമേഖലയിൽനിന്നും വിദ്യാഭ്യാസമേഖലയിൽ നിന്നും പുറത്തുപോവേണ്ട അവസ്ഥ വരികയും ജീവിതച്ചിലവിന് കൂലിവേല ചെയ്തു വന്ന രാജൻറെ ഏക മകൻ അസുഖബാധിതനായി കഴിഞ്ഞ 2 മാസ്സം മുൻപ് മരണപ്പെടുകയും ചെയ്തു. തുടർന്നാണ് ജില്ലാ പോലീസ് പൊതുജനപങ്കാളിത്തത്തോടെ ഇയാൾക്ക് വേണ്ടി വീട് നിര്‍മ്മിച്ചുകൊടുക്കാൻ പദ്ധതിയിടുന്നത്. ചടങ്ങിൽ പാലാ ഡി.വൈ.എസ്.പി എ ജെ തോമസ്സ്,പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഓ കെ.പി ടോംസൺ, പഞ്ചായത്ത് മെമ്പർ രാഹുൽ ജി കൃഷ്ണ, പാലാ സെൻറ് തോമസ്സ് കോളേജ് പ്രൊഫസർ പി.ഡി. ജോർജ്ജ് , മറ്റ് പോലീസുദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.