എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) സ്ഥാനാർത്ഥി വി.പി.കൊച്ചുമോൻ ഏറ്റുമാനൂർ മണ്ഡലത്തിൻ്റെ വിവിധ മേഖലകളിൽ പര്യടനം നടത്തി.

കോട്ടയം : എസ്. യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) സ്ഥാനാർത്ഥി വി.പി.കൊച്ചുമോൻ ഏറ്റുമാനൂർ മണ്ഡലത്തിൻ്റെ വിവിധ മേഖലകളിൽ പര്യടനം നടത്തി. തിരുവഞ്ചൂർ തൂത്തൂട്ടിയിൽ നിന്നാരംഭിച്ച പര്യടനം നീണ്ടൂരിൽ സമാപിച്ചു. സമാപന യോഗം ഏറ്റുമാനൂർ മണ്ഡലം കൺവീനർ ഇ.വി.പ്രകാശ് ഉദ്ഘാടനം ചെയ്തു.ബി.ജെ.പി സർക്കാരിൻ്റെ കോർപ്പറേറ്റ് അനുകൂല നയങ്ങൾക്കെതിരെ വീറുറ്റ പ്രക്ഷോഭങ്ങൾ വളർത്തിയെടുക്കുകയാണ് വേണ്ടത്. സമരസാഹോദര്യം സൃഷ്ടിക്കുന്നതിലൂടെ വർഗ്ഗീയ, വിഭാഗീയ ചിന്തകൾ ഇല്ലാതാകും. അദ്ദേഹം പറഞ്ഞു.മണ്ഡലം കമ്മിറ്റി അംഗങ്ങളായ പി.ജി.ശശികുമാർ , ആശാരാജ്, മാത്യു തോമസ്, സുനിൽകുമാർ, പ്രതീഷ് ജയിംസ്, ആഷ്ന തമ്പി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles