ഈരാറ്റുപേട്ട : യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ. ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് തൊമ്മൻ പറമ്പിൽ വീട്ടിൽ അക്ബർ ഷാ അൻസാരി (24) യെ ആണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ മാസം 27 നാണ് ഇയാളും സുഹൃത്തുക്കളും ചേർന്ന് ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിലുള്ള പെട്രോൾ പമ്പിന് സമീപം വച്ച് തടിക്കപ്പറമ്പിൽ വീട്ടിൽ അഷ്കർ ടി.ടി എന്നയാളെ ആക്രമിച്ചത്. സംഭവത്തിനു ശേഷം പ്രതികളെല്ലാവരും ഒളിവിൽ പോയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളായ ഈരാറ്റുപേട്ട അരുവിത്തുറ ഭാഗത്ത് പറമ്പുകാട്ടിൽ വീട്ടിൽ സക്കീർ മകൻ ഷഹനാസ് സക്കീർ (26), അരുവിത്തുറ ഭാഗത്ത് കല്ലോലിയിൽ വീട്ടിൽ ജലീൽ മകൻ അൽത്താഫ് (19), ഈരാറ്റുപേട്ട കൊച്ചുപറമ്പിൽ വീട്ടിൽ അൻഷാദ് മകൻ മുഹമ്മദ് അൻഷാദ് (21) എന്നിവരെ പിടികൂടിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഒളവിൽ പോയ പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയ തുടർന്നാണ് ഒളിവിൽ ആയിരുന്ന അക്ബർഷാ അൻസാരിയെ പിടികൂടിയത്. ഈരാറ്റുപേട്ട എസ്.ഐ. വിഷ്ണു വി.വി, സി.പി.ഓ മാരായ ജിനു കെ. ആർ,ജോബി ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.