കോട്ടയം: ഈരയിൽക്കടവ് ബൈപ്പാസ് റോഡിൽ കാർ അപകടത്തിൽ പരിക്കേറ്റത് കായിക പരിശീലകനും അത്ലറ്റുമായ റോഷൻ ഐസക്ക് ജോണിനും സുഹൃത്തുക്കൾക്കും. എം.ടി സ്കൂളിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു സംഘം. ഇവർ സഞ്ചരിച്ച കാറാണ് നിയന്ത്രണം നഷ്ടമായി റോഡരികിലേയ്ക്കു മറിഞ്ഞത്. റോഡരികിലെ മരത്തിൽ ഇടിച്ചു നിന്നതിനാലാണ് വൻ അപകടം ഒഴിവായത്. ഇല്ലങ്കിൽ കാർ സമീപത്തെ ചതുപ്പിലേയ്ക്കു വീണേനെ. അപകടത്തിൽ പരിക്കേറ്റ എം.ഡി സ്കൂളിലെ അധ്യാപകരായ കൊട്ടാരക്കര സ്വദേശി ബിജു (42) മുട്ടമ്പലം തൈക്കടവിൽ മാത്യു (48), കായിക പരിശീലകൻ മൂലവട്ടം നെടുമ്പുരയിടത്തിൽ റോഷൻ ഐസക്ക് ജോൺ (37) എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
തിങ്കളാഴ്ച അർദ്ധരാത്രിയ്ക്കു ശേഷമായിരുന്നു അപകടം. എം.ടി സ്കൂളിൽ നടന്ന ചടങ്ങുകളിൽ പങ്കെടുത്ത ശേഷം വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു ഇവർ. ഇവർ സഞ്ചരിച്ച കാർ ഈരയിൽക്കടവ് ബൈപ്പാസിൽ മണിപ്പുഴയ്ക്കു തൊട്ടു മുൻപുള്ള വളവിൽ എത്തിയപ്പോൾ നിയന്ത്രണം നഷ്ടമാകുകയായിരുന്നു. കാർ അമിത വേഗത്തിൽ എത്തിയ ശേഷം റോഡരികിലെ ആറോളം റിഫ്ളക്ടറുകൾ ഇടിച്ചു തെറുപ്പിച്ചു. തുടർന്ന് സമീപ റോഡിന്റെ മണ്ണിൽ കുത്തിയ ശേഷം മുകളിലേയ്ക്ക് തെറിച്ച് മരത്തിൽ തട്ടി നിൽക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോഡിലെ മണ്ണിൽത്തട്ടി ഉയർന്ന കാർ മരത്തിലിടിച്ച് നിന്നിലായിരുന്നുവെങ്കിൽ വൻ ദുരന്തം ഉണ്ടായേനെ. സമീപ പാതയ്ക്കു തൊട്ടടുത്ത് ചതുപ്പ് നിലമുണ്ട്. ഇവിടേയ്ക്കു കാർ മറിഞ്ഞിരുന്നെങ്കിൽ വൻ ദുരന്തം ഉണ്ടായേനെ. അപകടത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ല. മൂന്നു പേർക്കും തലയ്ക്കും കൈ കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. എല്ലാവരെയും ആദ്യം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.