അയ്മനം: നെൽ കർഷകരോടുള്ള സംസ്ഥാന, കേന്ദ്ര ഗവണ്മെന്റുകളുടെ അവഗണനക്കെതിരെ അയ്മനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്മനം വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. നെല്ല് സംഭരണത്തിലെ അപാകതകൾ പരിഹരിക്കുക, സപ്ലൈകോ സംഭരിക്കുന്ന നെല്ലിന്റെ പണം 10 ദിവസത്തിനകം ബാങ്കുകൾ വഴി കർഷകർക്ക് നൽകുക, കുട്ടനാട് പാക്കേജ് രണ്ടാം ഘട്ടം നടപ്പിലാക്കുക, മൂവാറ്റുപുഴ – അതിരമ്പുഴ കനാൽ പദ്ധതി ഉടൻ പൂർത്തിയാക്കുക, കേന്ദ്ര ഗവൺമെന്റിന്റെ ഫസൽ ബീമാ യോജന പദ്ധതി (ഇൻഷുറൻസ്) പ്രാദേശിക കാലാവസ്ഥാധിഷ്ഠിതമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ധർണ്ണ.
മണ്ഡലം പ്രസിഡന്റ് ജയ്മോൻ കരീമഠം അധ്യക്ഷത വഹിച്ചു.
കെ പി സി സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ പി സി സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മോഹൻ സി ചതുരച്ചിറ, എം പി ദേവപ്രസാദ്, കെ കെ വിശ്വനാഥൻ, പി സി ഇട്ടി, ജയിംസ് പാലത്തൂർ, ഒളശ്ശ ആന്റണി, ബിജു മാന്താറ്റിൽ, രാജേഷ് പതിമറ്റം, സുമ പ്രകാശ്, ത്രേസ്യാമ്മ ചാക്കോ, ജേക്കബ് കുട്ടി, പി. കരുണാകരൻ, ബോബി ജോൺ, കുഞ്ഞുമോൻ പള്ളിക്കണ്ടം, ആഷ്മി ബിനു, ബൈജു കെ ആർ, സന്തോഷ് വി ആർ, സുനിൽ പരയ്ക്കാട്ടെഴുപതിൽ, പ്രകാശൻ വാദ്യാമേക്കരി, എ. കെ രഘു, ശശിധരൻ കെ പി എന്നിവർ പ്രസംഗിച്ചു.