കോട്ടയം ഗവ. സെർവന്റസ് സഹകണ ക്യാന്റീൻ പ്രതിസന്ധിയെ മറികടക്കാൻ വൈവിധ്യവത്കരണത്തിലേയ്ക്ക് : പദ്ധതി ഉദ്ഘാടനം ചെയ്ത് ജില്ലാ കളക്ടർ

കോട്ടയം : കൊവിഡ് വ്യാപനത്തിൽ പ്രതിസന്ധിയിലക് നീങ്ങിയ കോട്ടയം ഗവ. സെർവന്റസ് സഹകണ ക്യാന്റീൻ പ്രതിസന്ധി മറികടക്കാൻ വൈവിധ്യവൽക്കരണത്തിലേക്ക് . അറുപത്തിഅഞ്ച് വർഷം പാരമ്പര്യമുള്ള കളക്ടറ്റിൽ പ്രവർത്തിക്കുന്ന സഹകരണ മേഖലയിലെ ഭക്ഷണ ശാല അഭിമുഖീകരിച്ചത് കൊവിഡിന്റ വ്യാപനത്തിലെ ഏറ്റവും വലിയ പ്രതിസന്ധി.

Advertisements

2018 വരെ ലാഭത്തിൽ ആയ സംഘം തുടർന്ന് നഷ്ടത്തിലേക്ക് മാറി. പുതിയ വരുമാനം കണ്ടെത്തുന്നതിനായി നീതി മെഡി അസ്, ഓൺലൈൻ സർവ്വീസ് സെന്റർ തുടങ്ങി പുതിയ സംരംഭങ്ങൾ ഭരണ സമിതി ആലോചിക്കുകയാണ്. അതിന്റെ ഭാഗമായി ജൂസ് സെന്റർ ആരംഭിച്ചു. ജില്ലാ കളക്ടർ ഡോ.പി.കെ.ജയശ്രീ ഉത്ഘാടനം നിർവ്വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയം സഹകരണ സംഘം ജില്ലാ ജോ. രജിസ്ട്രാർ എൻ. അജിത് കുമാർ ആദ്യ വിൽപ്പന നടത്തി. സംലം പ്രസിഡന്റ് സുരേഷ് കെ കെ . അദ്ധ്യക്ഷത വഹിച്ചു. ജോയൽ ജോസഫ് , പി.ഡി മനോജ്, ആശാ സതീഷ് , ടോജി ഫിലിപ്പ്, സിന്ധു പ്രവീൺ, മിനിമോൾ , കലാകുമാരി , ജോസ് മോൻ തോമസ് എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles