കോട്ടയം : ഹൈടെക് സ്കൂളായി ഉയർത്തിയ പെരുവ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, ഹൈസ്കൂൾ, വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നീ കെട്ടിട സമുച്ചയങ്ങളുടെയും പുതിയ ബ്ലോക്ക് നിർമ്മാണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. നിർവഹിച്ചു. എം.എൽ.എ. ഫണ്ടിൽ നിന്നും ഒരു കോടി രുപയാണ് പദ്ധതിക്കായി അനുവദിച്ചത്.
കേരള സർക്കാർ ബജറ്റിൽ ഉൾപ്പെടുത്തി ഒരു അസംബ്ലി മണ്ഡലത്തിൽ ഒരു വിദ്യാലയത്തിന് അനുവദിച്ചതിൽ ലഭ്യമായ അഞ്ചു കോടി രൂപയും എം.എൽ.എ. അനുവദിച്ച 1.65 കോടി രൂപയും വിനിയോഗിച്ചാണ് ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പാക്കിയത്.
എന്നാൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും പെരുവ സ്കൂൾ വികസന സമിതിയും തയ്യാറാക്കിയ വികസന പദ്ധതി പൂർത്തിയാക്കാൻ കഴിയാതെ വന്നപ്പോഴാണ് പ്രശ്നപരിഹാരത്തിന് വേണ്ടി ഒരു കോടി രൂപ എം.എൽ.എ. ഫണ്ട് വീണ്ടും അനുവദിച്ചത്.
ഇതുപ്രകാരമുള്ള എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി ടെണ്ടർ നടപടി പൂർത്തീകരിച്ചതിനെതുടർന്നാണ് കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ വാസുദേവൻ നായർ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്തംഗം ടി.എസ്.ശരത്, പഞ്ചായത്തംഗം ശില്പാ ദാസ്, പി.ടി.എ.പ്രസിഡൻ്റ് സന്തോഷ് കെ ടി, എം.പി.ടി.എ.പ്രസിഡൻ്റ് ബിന്ദു, ജെഫി ജോസഫ്, കുരുവിള ആഗസ്തി, അജിഷ് വി.നായർ, സാബു മുതിരക്കാലായിൽ, ജയകുമാർ ടി.ആർ, തോമസ് മുണ്ടുവേലി തുടങ്ങിയവർ പ്രസംഗിച്ചു.