തിരുവനന്തപുരം കല്ലമ്പലത്തെ കൊലപാതകം: അജികുമാറിനെ കൊലപ്പെടുത്തിയത് പ്രതി ഒറ്റയ്ക്ക്; സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല

തിരുവനന്തപുരം: കല്ലമ്പലത്തെ കൊലപാതകത്തിൽ അജികുമാറിനെ കൊലപ്പെടുത്തിയത് ബിനുരാജ് ഒറ്റയ്ക്ക്, മറ്റാർക്കും പങ്കില്ലെന്ന് പൊലീസ്. തിരുവനന്തപുരം കല്ലമ്പലത്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥൻ അജികുമാറിനെകൊലപ്പെടുത്തിയത് അയൽവാസി ബിനുരാജ് ഒറ്റയ്‌ക്കെന്ന് പൊലീസ്.

Advertisements

കൊലപാതകത്തിൽ സുഹൃത്ത് സംഘത്തിലെ മറ്റാർക്കും പങ്കില്ലെന്നും പൊലീസ് അറിയിച്ചു. പിടിക്കപ്പെടും എന്നായപ്പോൾ ബിനുരാജ് ആത്മഹത്യ ചെയ്തിരുന്നു.
സുഹൃത്ത് സംഘത്തിലുള്ള അജിതിനെ വാഹനമിടിച്ച കൊലപ്പെടുത്തിയ സജീവൻറെ അറസ്റ്റ് രേഖപ്പെടുത്തി.
ഏറെ ദുരൂഹതകളും നാടകീയതകളും നിറഞ്ഞതാണ് കല്ലമ്പലത്തെ മൂന്നു മരണങ്ങൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊതുമരാമത്ത് വകുപ്പിൽ ആലപ്പുഴ ഓഫീസിൽ ജോലി ചെയ്യുന്ന അജികുമാർ, അജിത്, ബിനുരാജ് എന്നിവരാണ് മരിച്ചവർ. മുൻ വൈരാഗ്യത്തെ തുടർന്നാണ് ബിനുരാജ് അജികുമാറിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിൻറെ കണ്ടെത്തൽ. ബിനുരാജിൻറെ ജിമ്മിൽ നിന്നും രക്തക്കറ പുരണ്ട വസ്ത്രങ്ങളും കത്തിയും പൊലിസിന് ലഭിച്ചു. ബിനുരാജിൻറെ സ്‌കൂട്ടറിലും രക്തക്കറയുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.