കോട്ടയം കാഞ്ഞിരപ്പള്ളിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ : പിടിയിലായത് ഇടക്കുന്നം സ്വദേശി 

കാഞ്ഞിരപ്പള്ളി : യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കുന്നം വേങ്ങത്താനം ഭാഗത്ത് അമ്പാട്ട് വീട്ടിൽ ജോസുകുട്ടി എന്ന് വിളിക്കുന്ന സെബാസ്റ്റ്യൻ (48) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി ഇടക്കുന്നം അയ്യനാംകുഴി കവല ഭാഗത്ത് വെച്ച് സമീപവാസിയായ യുവാവിനെ ചീത്ത വിളിക്കുകയും, കരിങ്കല്ലുകൊണ്ട് തലക്ക് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇയാള്‍ക്ക് യുവാവിനോട് വിരോധം നിലനിന്നിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികുടുകയുമായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍  എസ്.എച്ച്.ഓ നിർമൽ ബോസ്, എസ്.ഐ ഗോപകുമാർ, സി.പി.ഓ. മരായ ബിനോ, അരുൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Advertisements

Hot Topics

Related Articles