കോട്ടയം ചങ്ങനാശ്ശേരിയിലെ നിരന്തര കുറ്റവാളിയെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലടച്ചു ; വിയ്യൂർ സെൻട്രൽ ജയിലിലടച്ചത് കോട്ടയം സബ് ജയിലിൽ റിമാന്റിൽ കഴിയവെ

കോട്ടയം : നിരന്തര കുറ്റവാളിയെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലടച്ചു. ചെത്തിപ്പുഴ , കുരിശുംമൂട്, മുന്തിരിക്കവല ഭാഗത്ത് കാഞ്ഞിരത്തിങ്കൽ വീട്ടിൽ,സാജു ജോജോ (29) എന്നയാളെയാണ്‌ കാപ്പാ നിയമപ്രകാരം വീയുർ സെൻട്രൽ ജയിലിൽ കരുതല്‍ തടങ്കലില്‍ അടച്ചത് . ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, തിരുവല്ല എന്നീ സ്റ്റേഷനുകളിലായി നിരവധി അടിപിടി കേസ്സുകളും, വധശ്രമമടക്കമുളള കേസ്സുകളും നിലവിലുണ്ട്. 

Advertisements

ചങ്ങനാശ്ശേരി ആനന്ദാശ്രമം ഭാഗത്തുളള മധ്യവയസ്കനെ പെപ്പർ സ്പ്രേ അടിച്ചതിനു ശേഷം ഇടിക്കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിൽ കോട്ടയം സബ് ജയിലിൽ റിമാന്റിൽ കഴിഞ്ഞു വരവെയാണ് ഇപ്പോൾ കാപ്പാ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലേക്ക് തടങ്കലിലടക്കുന്നത്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും  ജില്ലാ പോലീസ് മേധാവി പറഞ്ഞു.

Hot Topics

Related Articles