കോട്ടയം: ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ കുത്തി വീഴ്ത്തിയ കേസിൽ ഗ്രാക്കുള ബാബു എന്ന ചുണ്ടെലി ബാബു പിടിയിലായകുന്നത് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ദിവസം രാത്രിയിൽ. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ജയിലിൽ നിന്നും പുറത്തിറങ്ങിയ ഡ്രാക്കുള ബാബു അർദ്ധരാത്രി 12.30 ഓടെയാണ് ഒപ്പം താമസിച്ചിരുന്ന യുവതിയെ കുത്തി വീഴ്ത്തിയത്. കോട്ടയം ജില്ലാ പൊലീസിന് സ്ഥിരം ശല്യമായ ഡ്രാക്കുളാ ബാബുവിനെ ഒരു വർഷമെങ്കിലും ജയിലിൽ അടയ്ക്കാനുള്ള പൊലീസിന്റെ ശ്രമം പാളിയത് കോടതിയുടെ ഇടപെടലോടെയാണ്.
കോട്ടയം പനച്ചിക്കാട് മലവേടർ കോളനിയിൽ ബിന്ദുവിനെയാണ് ഇയാൾ അർദ്ധരാത്രിയിൽ മലയാള മനോരമ ഓഫിസിനു മുന്നിലിട്ട് വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രാക്കുള ബാബു എന്നു വിളിക്കുന്ന ബാബുവിനെ രാത്രി തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിരുനക്കര മൈതാനത്ത് പകൽപ്പൂരത്തിന് ഇടയിൽ ആലിൽ തൂങ്ങിയാടുന്ന ഡ്രാക്കുള ബാബുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് ശേഷം തിരുനക്കര മൈതാനത്ത് നടന്ന് ദേശാഭിമാനിയുടെ പരിപാടിയ്ക്കിടെ വിളക്ക് മോഷ്ടിച്ചതിനും ബാബുവിനെ പൊലീസ് പിടികൂടിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിന് ശേഷമാണ് ബാബുവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കിയത്. ഇതിന് ശേഷം കോട്ടയം ജില്ലയിൽ തിരികെ പ്രവേശിച്ച ബാബുവിനെ കാപ്പ നിയമം ലംഘിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. പൊലീസ് അതിവേഗം കുറ്റപത്രം സമർപ്പിക്കുക കൂടി ചെയ്തതോടെ ബാബുവിനെ കോടതി കുറ്റക്കാരനാണ് എന്നു കണ്ടെത്തി. തുടർന്ന്, കോടതി ബാബുവിനെതിരെ ശിക്ഷ വിധിക്കുകയായിരുന്നു. ഒരു മാസം തടവാണ് കാപ്പാ നിയമം ലംഘിച്ചതിന് ശിക്ഷിച്ചത്. വിചാരണ കാലഘട്ടത്തിൽ ജയിലിൽ കഴിഞ്ഞത് കൂടി കൂട്ടി വെള്ളിയാഴ്ച വൈകിട്ടോടെ ബാബു ജയിലിൽ നിന്ന് പുറത്തിറങ്ങുകയായിരുന്നു.
കാപ്പ ചുമത്തി ബാബു ജയിലിൽ കഴിഞ്ഞപ്പോഴും, നാട് കടത്തപ്പെട്ടപ്പോഴും എല്ലാം ബിന്ദു മറ്റൊരാൾക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം ബിന്ദുവിനെ കണ്ടതോടെ ഡ്രാക്കുള ബാബു ക്ഷുഭിതനായി. തുടർന്ന്, ഇവരെ കുത്തി വീഴ്ത്തുകയായിരുന്നു. മുൻപും പല തവണ അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട് ഡ്രാക്കുള ബാബു. ഇയാൾക്കെതിരെ നിലവിൽ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.